Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചട്ടം ലംഘിച്ച്...

ചട്ടം ലംഘിച്ച് ഫ്ലാറ്റ് സമുച്ചയ നിർമാണം^ രേഖകൾ കോർപറേഷനിൽ കാണാനില്ല

text_fields
bookmark_border
ചട്ടം ലംഘിച്ച് ഫ്ലാറ്റ് സമുച്ചയ നിർമാണം- രേഖകൾ കോർപറേഷനിൽ കാണാനില്ല തൃശൂർ: കോർപറേഷൻ റവന്യൂ വിഭാഗത്തിൽ സൂക്ഷിക്കേണ്ട കെട്ടിട ഉടമസ്ഥാവകാശ രേഖകൾ കാണാനില്ല. പരാതി ഉയർന്ന തൃശൂർ നഗരത്തിലെ ബഹുനില ഫ്ലാറ്റി​െൻറ പ്രൊവിഷനൽ ഒ.സി, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയവയുൾപ്പെടെയുള്ള ഫയലാണ് കാണാതായത്. കെട്ടിടത്തെ സംബന്ധിച്ചുള്ള പരാതിയിൽ അന്വേഷണം നടത്തിയ തൃശൂർ വിജിലൻസാണ് കോർപറേഷൻ റവന്യൂ വിഭാഗത്തിൽ ഫയൽ കാണാനില്ലെന്ന് അറിയിച്ചത്. കെട്ടിട നിർമാണത്തിൽ കോർപറേഷൻ റവന്യൂ വിഭാഗത്തിനെതിരെ അഴിമതിയാരോപണമുയർന്നിരുന്നു. വിജിലൻസിനും, തദ്ദേശഭരണ വകുപ്പിനും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയിൽ അന്വേഷണം തുടരുന്നുണ്ട്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയ ഫയൽ കണ്ടെത്തിയിട്ടില്ലെന്നും, ഓഫിസ് രേഖകൾ പ്രകാരം എം.ഉണ്ണികൃഷ്ണ മേനോൻ ആൻഡ് പി. ഗിരിജ എന്നപേരിൽ നികുതി ചുമത്തിയിട്ടുണ്ട്. ഇതിൽ പല കെട്ടിട നമ്പറുകളിലും ഉടമസ്ഥാവകാശം മാറ്റിയിട്ടുമുണ്ടെന്നാണ് വിജിലൻസി​െൻറ മറുപടി. മന്ത്രി തോമസ് ചാണ്ടിയുടെ പുറമ്പോക്ക് ൈകയേറ്റത്തിൽ ഫയലുകൾ ആലപ്പുഴ നഗരസഭയിൽ കാണാതായത് വിവാദമായിരുന്നു. ഇതിന് സമാനമാണ് തൃശൂർ കോർപറേഷനിലെയും ഫയൽ കാണാതായ സംഭവമെന്ന് ചൂണ്ടിക്കാട്ടിയും, ഫയൽ നഷ്ടപ്പെട്ടതിലും അഴിമതിയിലും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട്, കെട്ടിടത്തെ കുറിച്ചുള്ള അന്വേഷണത്തിന് നേരത്തെ പരാതി നൽകിയ കെ. നാരായണൻകുട്ടി തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story