Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമിത്​ ഷാ...

അമിത്​ ഷാ ഒളിച്ചോടിയത്​ മകനെതിരായ അഴിമതിക്കേസ്‌ ഒതുക്കാൻ ^ കോടിയേരി

text_fields
bookmark_border
അമിത് ഷാ ഒളിച്ചോടിയത് മകനെതിരായ അഴിമതിക്കേസ്‌ ഒതുക്കാൻ - കോടിയേരി തൃശൂര്‍: മകനെതിരായ അഴിമതിക്കേസ്‌ ഒതുക്കാനാണ്‌ ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ യുദ്ധമുന്നണിയില്‍നിന്ന്‌ ഒളിച്ചോടിയതെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സി.പി.എം നേതാവ്‌ കെ.കെ. മാമക്കുട്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിൽ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി നോട്ട്‌ നിരോധിച്ചതി​െൻറ യഥാർഥ ഗുണഭോക്താവ്‌ അമിത്‌ ഷാ ആണെന്നാണ്‌ പുതിയ കഥകള്‍ തെളിയിക്കുന്നത്‌. രാജ്യത്തെ മറ്റെല്ലാ കുംഭകോണങ്ങളെയും കവച്ചു വെക്കുന്നതാണ്‌ അമിത്‌ ഷായുടെ മകനെതിരായ അഴിമതി ആരോപണം. അഴിമതിരഹിത ഭരണം വാഗ്‌ദാനം ചെയ്‌ത്‌ അധികാരത്തില്‍ വന്ന പാര്‍ട്ടി അഴിമതിപ്പാര്‍ട്ടിയായി. അഴിമതിയിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി സി.പി.എമ്മിനെതിരെ യാത്ര നടത്തുന്നത്‌. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നവരാണ്‌ കമ്യൂണിസ്റ്റുകളും ഇടതു സര്‍ക്കാറും. മതസഹിഷ്ണുതയുടെ നാടാണ്‌ കേരളം. ആ നാടിനെയാണ് അക്രമത്തി​െൻറയും ജിഹാദികളുടെയും നാടായി പ്രചരിപ്പിക്കുന്നത്‌. നിർബന്ധിത മത പരിവർത്തനം നടക്കുന്നുണ്ടെങ്കിൽ നിയമപരമായി നേരിടണം. എന്നാൽ വിവിധ മതസ്ഥർ തമ്മിൽ നടക്കുന്ന വിവാഹങ്ങെള ലൗ ജിഹാദായി ആരോപിക്കുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം രാഷ്ട്രപതി കൊല്ലത്ത് നടത്തിയ പ്രസംഗം ആര്‍.എസ്‌.എസുകാരും ബി.ജെ.പിക്കാരും വായിക്കണം. കേരളത്തെ പഠിപ്പിക്കാന്‍ പുറപ്പെട്ട യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ ഓഫിസില്‍ അത് ചില്ലിട്ടുവെക്കുകയും വേണം. കേരളത്തി​െൻറ സാമൂഹികാവസ്ഥ പഠിക്കാന്‍ യോഗി ആദിത്യനാഥിനെയും മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാനെയും ക്ഷണിക്കുകയാണ്‌. ഒരു ദിവസമല്ല, ഒരു മാസം ഇവിടത്തെ ഗ്രാമങ്ങളിൽ നടന്ന് കാര്യങ്ങള്‍ പഠിക്കണം. ഭരിക്കുന്ന പാര്‍ട്ടി പ്രതിപക്ഷ പാര്‍ട്ടിയുടെ ഓഫിസിനെതിരേ സമരം ചെയ്യുന്നത്‌ ലോകത്ത് മറ്റെവിടെയും കേട്ടിട്ടില്ല. ഇൗ ഗൂഢാലോചനക്കെതിരേ കോണ്‍ഗ്രസ്‌ മിണ്ടിയിട്ടില്ല. കോണ്‍ഗ്രസ്‌ പ്രതികരിക്കാതിരുന്നത് മൂലമാണ് ഗുജറാത്തിൽ അടക്കം സംഘ്പരിവാര്‍ വളര്‍ന്നത്‌. സി.പി.എം ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബി.ജെ.പിയുടെ ഓഫിസുകള്‍ പ്രതിരോധിക്കാന്‍ ജനം തയ്യാറാകും. കേരളത്തെ താറടിച്ചു കാണിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിൽ അഭ്യൂഹം പരത്തുകയാണ്. ഇതുവഴി കേരളത്തി​െൻറ സാമ്പത്തിക മേഖലയെ കൂടി തകര്‍ക്കാമെന്നാണ്‌ സംഘ്പരിവാര്‍ ആലോചിക്കുന്നത്‌. െഎ.എസി​െൻറ ഇന്ത്യൻ പതിപ്പാണ് ആർ.എസ്.എസ് അവരുടെ ഒന്നാമത്തെയും രണ്ടാമത്തെയും ശത്രുക്കളായ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും സംരക്ഷിക്കുന്നതിനാലാണ് ഇടതുപക്ഷത്തെ ആക്രമിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബേബി ജോണ്‍, അമ്പാടി വേണു, പി.കെ. ബിജു എം.പി, യു.പി. ജോസഫ്‌, ബി.ഡി. ദേവസി എം.എല്‍.എ, മുരളി പെരുനെല്ലി എം.എല്‍.എ, എന്‍.ആര്‍. ബാലന്‍, മേയര്‍ അജിത ജയരാജന്‍, മുന്‍ മേയര്‍ പ്രഫ. ആര്‍. ബിന്ദു, മേരി തോമസ്‌, പി.കെ. ഷാജന്‍ തുടങ്ങിയവരും മാമക്കുട്ടിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story