Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിണറായി വിജയ​െൻറ...

പിണറായി വിജയ​െൻറ നാളുകൾ എണ്ണപ്പെട്ടു ^ശിവരാജ്​ സിങ്​ ചൗഹാൻ

text_fields
bookmark_border
പിണറായി വിജയ​െൻറ നാളുകൾ എണ്ണപ്പെട്ടു -ശിവരാജ് സിങ് ചൗഹാൻ തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയ​െൻറ നാളുകൾ എണ്ണപ്പെെട്ടന്നും ഭരണം വിെട്ടാഴിയാൻ സാഹചര്യം വരുെന്നന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രസ്താവിച്ചു. സി.പി.എം കേരളത്തെ നാശത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജനരക്ഷ യാത്രയുടെ ഭാഗമായി തെക്കേഗോപുരനടയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തും. കേന്ദ്ര പദ്ധതികൾ പേര് മാറ്റി സംസ്ഥാന പദ്ധതിയാക്കുകയാണ് പിണറായി വിജയൻ. അതുവഴി കേന്ദ്രഫണ്ട് ദുരുപയോഗെപ്പടുത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇൗ കളി അവസാനിപ്പിക്കാൻ സമയമായി. കേരളത്തിൽ വികസനം വഴിമുട്ടി. തൊഴിലില്ലായ്മ വർധിച്ചു. കാർഷിക മേഖലയും വ്യാവസായിക മേഖലയും മുരടിച്ചു. വികസനം കാണണമെങ്കിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥനങ്ങളിൽ വരണം. സി.പി.എമ്മി​െൻറ രാഷ്ട്രീയ കൊലകൾ മുഖ്യമന്ത്രി അവസാനിപ്പിക്കണം. അെല്ലങ്കിൽ അത് അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയം ബി.ജെ.പിക്കുണ്ട്. ചുവപ്പൻ ഭീകരതക്കൊപ്പം കേരളത്തിൽ ജിഹാദി ഭീകരത വളരുന്നത് സി.പി.എം പിന്തുണയോടെയും സംരക്ഷണത്തിലുമാണ്-ചൗഹാൻ പറഞ്ഞു. ആർ.എസ്.എസുകാരെയും ബി.ജെ.പി.കാരെയും കൊന്നൊടുക്കിയതിൽ ആർ.എസ്.എസ്- ബി.ജെ.പി. ഒാഫിസിനു മുന്നിൽ വന്ന് സി.പി.എം സമസ്താപരാധം ഏറ്റു പറയുന്ന കാലം വരുമെന്ന് ജാഥാ ക്യാപ്റ്റനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജേശഖരൻ പറഞ്ഞു. സി.പി.എമ്മിനൊപ്പം എന്നും ഭീകരതയുണ്ട്. അവർക്ക് ഭീകരതയെ എതിർക്കാനാവില്ല. സി.പി.എം ഭീകരതയും ജിഹാദി ഭീകരതയും നാണയത്തി​െൻറ ഇരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ല പ്രസിഡൻറ് എ.നാഗേഷ് അധ്യക്ഷത വഹിച്ചു. യുപി. വനം മന്ത്രി ധാരാസിങ് ചൗഹാൻ, കർണാടക പ്രതിപക്ഷ നേതാവ് കെ.എസ്.ഇ. ഇൗശ്വരപ്പ, ജാഥാ ക്യാപ്റ്റൻകൂടിയായ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. മധ്യമേഖലാ പ്രസിഡൻറ് അഡ്വ. നാരായണൻ നമ്പൂതിരി അതിഥികളെ പരിചയപ്പെടുത്തി. അഡ്വ. കെ.കെ. അനീഷ് കുമാർ സ്വാഗതവും കെ.പി. ജോർജ് നന്ദിയും പറഞ്ഞു. നേരത്തെ ജില്ല അതിർത്തിയായ വാണിയംപാറയിൽ എത്തിയ യാത്രയെ ജില്ല നേതാക്കൾ സ്വീകരിച്ചു. തുടർന്ന് മണ്ണുത്തിയിൽ നിന്ന് നഗരത്തിലേക്ക് പുറപ്പെട്ട പദയാത്ര കേന്ദ്രമന്ത്രി വി.കെ. സിങ് ഉദ്ഘാടനം ചെയ്തു. കുറച്ചുദൂരം വി.കെ. സിങ്ങും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും യാത്രയെ അനുഗമിച്ചു. പിന്നീട് ഇരുവരും ഡൽഹിക്ക് തിരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story