Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷൻകട പരിശോധന: 900...

റേഷൻകട പരിശോധന: 900 കിലോയുടെ കുറവ്

text_fields
bookmark_border
തൃശൂർ: ജോലിയെടുത്ത സ്ഥലങ്ങളിലെല്ലാം വഴിവിെട്ടാന്നും ചെയ്യാത്തയാൾ എന്ന പെരുമയോടെയാണ് ഉന്നത ഉദ്യോഗസ്ഥൻ ജില്ലയിലെ പൊതു വിതരണ വകുപ്പി​െൻറ ചുമതലയേറ്റത്. അതുകൊണ്ടുതന്നെ മിന്നൽ പരിശോധന റേഷൻ കടയുടമകളുടെ പേടി സ്വപ്നമായിരുന്നു. ചാർജ് ഏറ്റെടുത്ത ഉടൻ ഇദ്ദേഹം പരിശോധനക്കിറങ്ങി. തലപ്പള്ളി താലൂക്കിൽ വടക്കാഞ്ചേരിയിലെ ഒരു റേഷൻകടയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഭക്ഷ്യധാന്യങ്ങളുടെ വൻ കുറവ്. അരി അടക്കം ഭക്ഷ്യസാധനങ്ങളുടെ ശേഖരത്തിൽ വൻ കൃത്രിമം. ഒമ്പത് ക്വിൻറലി​െൻറ കുറവാണ് സ്റ്റോക്കിൽ കണ്ടെത്തിയത്. ഭക്ഷ്യമന്ത്രിയുൾപ്പെടുന്ന പാർട്ടിയുടെ റേഷൻസംഘടനയുടെ ജില്ല കമ്മിറ്റി അംഗമാണ് കടയുടമ. കണക്കെടുത്ത് ജില്ല സപ്ലൈ ഒാഫിസിൽ പോയി റിപ്പോർട്ട് തയാറാക്കുകയാണ് വകുപ്പ് രീതി. ഇതനുസരിച്ച് റിപ്പോർട്ട് തയാറാക്കിയ ശേഷം ഒാഫിസിൽ നിന്നും വിളിവരുേമ്പാൾ കടയുടമ ചെല്ലുകയാണ് പതിവ്. എന്നാൽ ഇവിടെ കൃത്രിമം നടന്നിട്ടും ബാക്കി നടപടികളൊന്നും ഉണ്ടായില്ല. പറ്റാവുന്ന ഇടപെടലുകൾ രാഷ്ട്രീയതലത്തിൽ അപ്പോഴേക്കും നടത്തിയിരുന്നു. എങ്കിലും നീക്കുപോക്കിന് തയാറല്ലാത്ത ഉദ്യോഗസ്ഥ​െൻറ നിലപാട് മാറുമോ എന്ന ഭയവുമായാണ് ഒാഫിസിൽ എത്തിയത്. ഒാഫിസിലെത്തി റിപ്പോർട്ട് കണ്ട റേഷൻ കടയുടമ ഞെട്ടി. കൃത്രിമം കാണിച്ച ഒമ്പത് ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾക്ക് പകരം റിപ്പോർട്ടിൽ വന്നത് വെറും 75 കിലോ മാത്രം. ബാക്കി 825 കിലോയുടെ കാര്യം അപ്രത്യക്ഷമാക്കിയ ഉദ്യോഗസ്ഥനെ നമിക്കുകയല്ലാതെ കടയുടമ എന്തുചെയ്യണം. കാര്യം ഇങ്ങനെയായെങ്കിലും റേഷൻകടക്കാർക്കിടയിൽ വൻ ചർച്ചയാണ് പരിശോധനയും റിപ്പോർട്ടും. ഉദ്യോഗസ്ഥൻ പ്രശ്നക്കാരനല്ലെന്ന നിലപാടാണ് ഒരുകൂട്ടർക്കെങ്കിൽ എല്ലാവർക്കുമങ്ങനെ ഒൗദാര്യം ലഭിക്കില്ലെന്നാണ് വകുപ്പ് ഭരിക്കുന്ന പാർട്ടി സംഘടനയുടെ നിലപാട്.
Show Full Article
TAGS:LOCAL NEWS 
Next Story