Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഗീത നാടക അക്കാദമി...

സംഗീത നാടക അക്കാദമി കലാപരിശീലന സ്​റ്റൈപൻറ്​

text_fields
bookmark_border
തൃശൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കലാപഠനത്തിന് കേരള സംഗീത നാടക അക്കാദമി നൽകുന്ന സ്റ്റൈപൻറിന് അപേക്ഷിക്കാം. ഭരതനാട്യം, മോഹിനിയാട്ടം, കേരള നൃത്തം, ശാസ്ത്രീയ സംഗീതം (വായ്പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നീ കലാവിഭാഗങ്ങൾ പരിശീലിക്കുന്നവർക്കാണ് അവസരം. 10നും 17നും മധ്യേ പ്രായമുള്ളവരും രക്ഷിതാവി​െൻറ വാർഷിക വരുമാനം 30,000 രൂപയിൽ താഴെയുമായ അപേക്ഷകരിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. 2018 ഏപ്രിൽ മുതൽ ഒരു വർഷത്തേക്കാണ് സ്റ്റൈപൻറ് . അപേക്ഷഫോറവും നിയമാവലിയും ലഭിക്കാൻ സ്വന്തം മേൽവിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂർ --20 വിലാസത്തിൽ അപേക്ഷിക്കണം. കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റി​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷിതാവി​െൻറ വാർഷിക വരുമാനം തെളിയിക്കുന്ന അസൽ വരുമാന സർട്ടിഫിക്കറ്റ് സഹിതം പൂരിപ്പിച്ച അപേക്ഷ നവംബർ 15 നകം അക്കാദമിയിൽ ലഭിക്കണം. 2017--2018 വർഷത്തെ സ്റ്റൈപൻറിന് തിരഞ്ഞെടുക്കപ്പെട്ടവർ പുതുതായി അപേക്ഷിക്കേണ്ടതില്ല. അക്കാദമിയുടെ വെബ്സൈറ്റിലും അപേക്ഷഫോറവും നിയമാവലിയും ലഭ്യമാണ്. വെബ്സൈറ്റ് www.keralasangeethanatakaakademi.com.
Show Full Article
TAGS:LOCAL NEWS 
Next Story