Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷംഷാബാദ്​ ആസ്​ഥാനമായി...

ഷംഷാബാദ്​ ആസ്​ഥാനമായി പുതിയ രൂപത; റാഫേൽ തട്ടിൽ ബിഷപ്​​

text_fields
bookmark_border
തൃശൂർ: രാജ്യത്ത് നിലവിലുള്ള സീറോ മലബാർ രൂപതകൾക്ക് പുറത്ത് താമസിക്കുന്ന സീറോ മലബാർ വിശ്വാസികളെ ഉൾപ്പെടുത്തി ഹൈദരാബാദിലെ ഷംഷാബാദ് ആസ്ഥാനമായി ഫ്രാൻസിസ് മാർപാപ്പ പുതിയ രൂപത സ്ഥാപിച്ചു. തൃശൂർ അതിരൂപതയുടെ സഹായമെത്രാനും ഇന്ത്യയിലെ സീറോ മലബാർ പ്രവാസികളുടെ ഉത്തരവാദിത്തമുള്ള അപ്പസ്തോലിക് വിസിറ്ററുമായ മാർ റാഫേൽ തട്ടിലാണ് പുതിയ രൂപതയുടെ ബിഷപ്. തീരുമാനം വത്തിക്കാനിൽ കർദിനാൾമാരുടെ പ്ലീനറിയിൽ ചൊവ്വാഴ്ച ൈവകീട്ട് 3.30ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. തത്സമയംതന്നെ തൃശൂർ ലൂർദ് കത്തീഡ്രലിൽ ആർച്ച് ബിഷപ് എമിരിറ്റസ് മാർ ജേക്കബ് തൂങ്കുഴി വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നിയമന ഉത്തരവ് വായിച്ചു. ബിഷപ് റാഫേൽ തട്ടിൽ, പാസ്റ്റർ നീലങ്കാവിൽ, റാഫി മഞ്ഞളി, നിയുക്ത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സന്നിഹിതരായിരുന്നു. ഇപ്പോൾ റോം സന്ദർശിക്കുന്ന ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് ബിഷപ് റാഫേൽ തട്ടിലിന് ആശംസ നേർന്നു. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ ആയതി​െൻറ രജത ജൂബിലിയും വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം സ്ഥാപിതമായതി​െൻറ ശാതാബ്ദിയുടെയും മുഹൂർത്തത്തിലാണ് സുപ്രധാനതീരുമാനമെന്ന് തൃശൂർ അതിരൂപത അറിയിച്ചു. 2014ൽ അപ്പസ്തോലിക് വിസിറ്ററായി മാർപാപ്പ നിയമിച്ച മാർ റാഫേൽ തട്ടിലി​െൻറ അക്ഷീണ പ്രവർത്തനത്തി​െൻറ ഫലമാണ് പുതിയ രൂപത. ഹോസൂർ ഉൾപ്പെടെ സീറോ മലബാർ സഭയിലെ 30 ഇന്ത്യൻ രൂപതകൾക്ക് പുറത്തുള്ള സീറോ മലബാർ വിശ്വാസികൾ ഉൾപ്പെട്ടതാണ് ഷംഷാബാദ് രൂപത. നൂറോളം പട്ടണങ്ങളിലായി 1,30,000 പ്രവാസി സീറോ മലബാർ കത്തോലിക്കരും 102 വിശ്വാസ സമൂഹങ്ങളുമാണ് ഇതിലുള്ളത്. അപ്പസ്തോലിക് വിസിറ്റർ നേരിട്ട് നിയമിച്ചവരും ലത്തീൻ രൂപതകൾ സീറോ മലബാർ പ്രവാസികൾക്കുവേണ്ടി നിയോഗിച്ചവരുമായി ഇതിനു കീഴിൽ 88 വൈദികർ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇരിങ്ങാലക്കുട രൂപത അംഗമായ ഫാ. ജോബി പോഴോലിപറമ്പിലിനെ ഹോസൂർ രൂപതയുടെ മെത്രാനായും നിയമിച്ചിട്ടുണ്ട്. ചെന്നൈ സീറോ മലബാർ മിഷനെയാണ് പുതിയ രൂപതയായി ഉയർത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story