Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ചെസ്:...

ദേശീയ ചെസ്: പ്രതീക്ഷയുമായി ജ്യോതിക തെലങ്കാനയിലേക്ക്

text_fields
bookmark_border
മേത്തല:- ദേശീയ ചെസ് മത്സരത്തിൽ മെഡൽ പ്രതീക്ഷയുമായി ജ്യോതിക തെലങ്കാനയിലേക്ക്. മേത്തല ആനാപുഴ ഉള്ളൂർക്കാരൻ പറമ്പിൽ രഘുവി​െൻറയും വനജയുടെയും മകളായ ജ്യോതിക ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. അഞ്ച് വർഷത്തിനിടെ നാലുവട്ടം സംസ്ഥാന ജേതാവായിരുന്നു. അച്ഛനിൽനിന്നാണ് കരുനീക്കങ്ങൾ ജ്യോതിക പഠിച്ചത്. കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിലെ മത്സരത്തിൽ എതിരാളിയെ നിഷ്പ്രയാസം തോൽപിച്ചാണ് ദേശീയ ഗെയിംസിലേക്കെത്തിയത്. നവംബർ പത്തിന് തെലങ്കാനയിലെ വാറങ്കലിൽ നടക്കുന്ന ദേശീയ ചെസ് ഗെയിംസിലേക്ക് പോകാനുള്ള പരിശീലനത്തിലാണ് ജ്യോതിക. കുടുംബപ്രാരാബ്്്ധങ്ങളുടെ പരിമിതിക്കുള്ളിലും ഉയരങ്ങൾ സ്വപ്നം കാണുന്ന ജ്യോതികയുടെ ആഗ്രഹം ഇന്ത്യൻ സിവിൽ സർവിസാണ്. ജ്യോതികയുടെ ഉയർച്ചയും, വിജയങ്ങളും കാണാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ചേരമാൻ ജുമാ മസ്ജിദിലെ ജീവനക്കാരിയായ അമ്മ വനജ.
Show Full Article
TAGS:LOCAL NEWS 
Next Story