Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവായിൽ കപ്പലോടും...

വായിൽ കപ്പലോടും വിഭവങ്ങളൊരുക്കി വിദ്യാർഥികളുടെ ഭക്ഷ്യമേള

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഭക്ഷ്യദിനത്തിൽ രുചിയൂറും ഭക്ഷ്യ വിഭവങ്ങളൊരുക്കി വിദ്യാർഥിനികൾ. കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് നാടൻ ഭക്ഷ്യഇനങ്ങളുടെ പ്രദർശനവും വിൽപനയും പൊടിപൊടിച്ചത്. വിവിധ അടകൾ, പുട്ടുകൾ, കപ്പ, മീൻകറി, ഉണ്ണിയപ്പം, േകക്ക്, പായസങ്ങൾ, മധുര പലഹാരങ്ങളുടെ വലിയൊരു നിരതന്നെ കുട്ടികൾ ഒരുക്കി. പലതരം ബിരിയാണികളും ഇക്കൂട്ടത്തിലുണ്ടായി. വിഭവങ്ങൾ കണ്ടതോടെ പെങ്കടുത്തവരുടെ വായിൽ 'കപ്പലോടി'. എല്ലായിനങ്ങളും വിദ്യാർഥിനികൾ വീടുകളിൽ തയാറാക്കി എത്തിച്ചവയാണ്. കൊടുങ്ങല്ലൂർ എ.എസ്.െഎ എ.എ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ബിന്ദുപ്രദീപ്, രഘു എന്നിവർ ആദ്യ വിൽപന നിർവഹിച്ചു. ടി.എൻ. ഭരതൻ, സ്റ്റാഫ് സെക്രട്ടറി ഇ.കെ. സോമൻ, സംഘാടകരായ ഷാജി ടി.പോൾ, ഇ.സി. കവിത, ലിൻഡ സൈമൺ, ജിജി, നൈസി, പ്രധാനാധ്യാപിക ടി.എ.സീനത്ത്, എം.ടി. വത്സ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story