അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് ഐ.എസ്​.ഒ പ്രഖ്യാപനം നാളെ

05:04 AM
11/10/2017
തൃശൂർ: അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ 9001 പ്രഖ്യാപനവും ഇ- പേമ​െൻറ് സംവിധാനം, സ്മാർട്ട് പഞ്ചായത്ത് ആപ്പ് എന്നിവയുടെ ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഇ-പെയ്മ​െൻറ് ഉദ്ഘാടനം ചെയ്യും. ഫീനിക്സ് ചാരിറ്റബിൾ ചെയർമാൻ ഡോ. കെ. ബാലകൃഷ്ണമേനോൻ ഐ.എസ്.ഒ പ്രഖ്യാപനം നടത്തും. കേരളോത്സവ വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമനും സ്മാർട്ട് ആപ്പ് ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന പി.എൻ. വിനോദും നിർവഹിക്കും. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജേശ്വരി അധ്യക്ഷത വഹിക്കും.
Loading...
COMMENTS