Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിൽ നിഷേധിക്കുന്ന...

തൊഴിൽ നിഷേധിക്കുന്ന ഷാപ്പുടമകൾക്കെതിരെ സമരം

text_fields
bookmark_border
തൃപ്രയാർ: അവധിയിൽ പോയ ചെത്തുതൊഴിലാളികൾ തിരികെ വരുമ്പോൾ തൊഴിൽ നിഷേധിക്കുന്ന ഷാപ്പ് ഉടമകൾക്കെതിരെ അടുത്തമാസം മുതൽ പണിമുടക്കി സമരം ചെയ്യുമെന്ന് ചാവക്കാട് താലൂക്ക് ദേശീയ ചെത്ത് -മദ്യ വ്യവസായ തൊഴിലാളി ഐ.എൻ.ടി.യു.സി യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാടാനപ്പള്ളി റേഞ്ചിലെ അവധിയിൽ പോയ തൊഴിലാളികളെയാണ് തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തത്. റേഞ്ചിൽ 417 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 172 പേരാണ് ജോലി ചെയ്യുന്നത്. ബാക്കി 245 പേർ അവധിയിലാണ്. അവധി കഴിഞ്ഞു വരുന്നവരെ തൊഴിൽ ചെയ്യാനനുവദിക്കുക, തൊഴിലും കൂലിയും ഉറപ്പുവരുത്തുക, പിരിഞ്ഞു പോയ തൊഴിലാളികൾക്ക് പകരം നിയമിക്കുക, വേതനം പുതുക്കി നിശ്ചയിക്കുക എന്നിവ ആവശ്യപ്പെട്ടാണ് പണിമുടക്കുക. വാർത്താസമ്മേളനത്തിൽ ചെത്തുതൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡൻറ് വി.ആർ. വിജയൻ, ജന. സെക്രട്ടറി എ.ബി. സജീവൻ, യൂനിയൻ സെക്രട്ടറിമാരായ പി.ബി. ദിലീപ്, സി.എസ്. സിദ്ധൻ എന്നിവർ പങ്കെടുത്തു. സാഹിത്യമത്സരങ്ങൾ ശനിയാഴ്ച തൃപ്രയാർ: ഇന്ദിരാഗാന്ധി ജന്മശതാബ്ദിയോടനുബന്ധിച്ച് ശനിയാഴ്ച സ്കൂൾ വിദ്യാർഥികൾക്ക് കല, -സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്തിക്കാട്, താന്ന്യം ,നാട്ടിക, വലപ്പാട്, തളിക്കുളം പഞ്ചായത്തുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി മതേതരത്വം നേരിടുന്ന വെല്ലുവിളികൾ (പ്രസംഗം), ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം (ക്വിസ്), ഇന്ദിരാഗാന്ധിയുടെ ആഗോള രാഷ്്ട്രീയ വ്യക്തിത്വം(ഉപന്യാസം), പുരോഗതിക്ക് ഇന്ദിരാഗാന്ധിയുടെ കാൽവെപ്പുകൾ ( ചിത്രരചന ) എന്നീ മത്സരങ്ങളാണ് നടത്തുക. തൃപ്രയാർ എസ്.എൻ.ഡി.പി എൽ പി സ്കൂളിൽ രാവിലെ പത്തിന് ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story