Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുടയിലെ...

ഇരിങ്ങാലക്കുടയിലെ അനധികൃത അറവ്; ഹൈകോടതി കമീഷനെ നിയമിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: അനധികൃത അറവുശാലകൾക്കെതിരെ മുന്‍ കൗണ്‍സിലറായ ടി.കെ. ഷാജു, മോഹനന്‍ കുണ്ടൂര്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിൽ കോടതി നടപടി. വിഷയം പഠിക്കാനായി കമീഷനെ ഹൈകോടതി നിയോഗിച്ചു. അഭിഭാഷകരായ കെ.കെ. ധനില്‍, എം.എസ്.രാജേഷ് എന്നിവരെയാണ് വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചത്. ഇരിങ്ങാലക്കുടയിൽ അറുവുശാല പ്രവർത്തനം നിർത്തിയിട്ട് അഞ്ചുവർഷം പിന്നിടുകയാണ്. നഗരത്തിൽ നടക്കുന്നത് അനധികൃത കശാപ്പാണ്. ചൊവ്വാഴ്ച കമീഷന്‍ ഇരിങ്ങാലക്കുടയിലെ മാംസ വില്‍പനശാലകളും അറവുശാലയും സന്ദര്‍ശിച്ചു. സ്വകാര്യ സ്ഥലങ്ങളിലാണ് അറവ് നടത്തുന്നതെന്ന് വ്യാപാരികൾ അംഗങ്ങളെ അറിയിച്ചു. മാലിന്യം സംസ്കരിക്കാൻ കേന്ദ്രങ്ങളില്ല. മൃഗഡോക്ടറുടെ മേല്‍നോട്ടമില്ലാതെ അറവ് നടത്തുന്നതിനാല്‍ ജനങ്ങള്‍ക്ക് മാംസം വാങ്ങാന്‍ വിമുഖതയുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. എത്രയും വേഗം അറവുശാല പ്രവര്‍ത്തനം ആരംഭിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. നഗരസഭ ആരോഗ്യവിഭാഗത്തി​െൻറ കീഴിലുള്ള അറവുശാലയില്‍നിന്ന് മികച്ച വരുമാനം നഗരസഭക്ക് ലഭിച്ചിരുന്നു. അഞ്ചുവര്‍ഷം മുമ്പ് അറവുശാലയിലെ മാലിന്യ സംഭരണി പൊട്ടുകയും മാലിന്യം പുറത്തേക്ക് ഒഴുകുകയും ചെയ്തു. മാലിന്യം സമീപ വീടുകളിലെ പറമ്പുകളില്‍ എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ നഗരസഭ അറവുശാല താല്‍കാലികമായി പൂട്ടുകയായിരുന്നു. അറവുശാല തുറക്കുന്നതിനെതിരെ പരിസരവാസികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡി​െൻറ നിര്‍ദേശം നടപ്പാക്കി അറവുശാല പുനര്‍നിര്‍മിക്കണമെന്നായിരുന്നു കോടതിയുടെയും ഓംബുഡ്സ്മാ​െൻറയും ഉത്തരവ്. എല്ലാ ബജറ്റിലും അറവുശാലക്കായി തുക മാറ്റിവെക്കുമെങ്കിലും ഇതുവരെയും പുനര്‍നിര്‍മാണം ആരംഭിച്ചിട്ടില്ല. കെട്ടിടം കാട് കയറി ഉപയോഗശൂന്യമാവുകയുമാണ്. 'ഗ്രാമജാലകം' പ്രകാശനം കൊറ്റനെല്ലൂർ: വേളൂക്കര ഗ്രാമപഞ്ചായത്ത് സാംസ്കാരിക പ്രസിദ്ധീകരണമായ 'ഗ്രാമജാലക'ത്തി​െൻറ പുതിയ ലക്കം കഥാകൃത്ത് അശോകൻ ചരുവിൽ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നസീറുദ്ദീൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ഡെയ്സി ജോസ് പുല്ലൂക്കര, ലാലു വട്ടപ്പറമ്പിൽ, പ്രധാനാധ്യാപിക സ്റ്റെല്ല മരിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story