Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധർണയും ടെൻഡർ...

ധർണയും ടെൻഡർ ബഹിഷ്കരണവും

text_fields
bookmark_border
അന്നമനട: ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷ​െൻറയും, ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷ‍​െൻറയും സംയുക്താഭിമുഖ്യത്തിൽ അന്നമനട പഞ്ചായത്ത് ഓഫിസിന് മുന്നിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ധർണയും ടെൻഡർ ബഹിഷ്ക്കരണവും നടത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.വി. വസന്തകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. ലോനപ്പൻ അധ്യക്ഷത വഹിച്ചു. കെ.പി. സാനു, പി.ഡി. ജോസ്, സാദിഖ് ഇസ്മായിൽ, സന്തോഷ് താണിക്കൽ, സി.എൽ. പി​െൻറാ, എ.വി. ബാബു, സിജൻ ജോർജ്, ശ്രീകുട്ടൻ, കെ.പി. സാലി എന്നിവർ സംസാരിച്ചു. എം.പി. സോണി മണ്ഡലം പ്രസിഡൻറ് പുത്തൻചിറ: കോൺഗ്രസ് പുത്തൻചിറ മണ്ഡലം പ്രസിഡൻറായി എം.പി. സോണിയെ തിരഞ്ഞെടുത്തതായി മണ്ഡലം പ്രസിഡൻറ് വി.എ. നദീർ അറിയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറും, യൂത്ത് കോൺഗ്രസി​െൻറ മുൻ മണ്ഡലം അധ്യക്ഷനുമായിരുന്നു എം.പി. സോണി. ബുധനാഴ്ച ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ പങ്കെടുക്കുന്ന യോഗത്തിൽ ചുമതല കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story