Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡിലെ അപകടക്കുഴികൾ...

റോഡിലെ അപകടക്കുഴികൾ കോൺഗ്രസ് പ്രവർത്തകർ അടച്ചു

text_fields
bookmark_border
ആമ്പല്ലൂര്‍: ദേശീയ പാതയില്‍ പുതുക്കാട്- മുപ്ലിയം റോഡിന് സമീപം ഇരുചക്രവാഹന യാത്രികര്‍ക്ക് അപകട ഭീഷണിയായ കുഴികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പഞ്ചായത്തംഗം സതി സുധീര്‍ എന്നിവർ മുൻകൈയെടുത്ത് മെറ്റലും സിമൻറും ഉപയോഗിച്ചാണ് കുഴി കോൺക്രീറ്റിട്ട് അടച്ചത്. കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. നിരവധി ഇരുചക്രവാഹന യാത്രികര്‍ ഇവിടെ അപകടത്തില്‍പെട്ടിരുന്നു. വികസനം സ്തംഭിച്ചെന്ന്; പഞ്ചായത്ത് ഓഫിസിലേക്ക് എൽ.ഡി.എഫ് മാർച്ച് ആമ്പല്ലൂര്‍: വികസനം സ്തംഭിച്ചെന്ന് ആരോപിച്ച് അളഗപ്പനഗര്‍ പഞ്ചായത്ത് ഓഫിസിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധർണയും നടത്തി. എല്‍.ഡി.എഫ് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ നടത്തിയ മാർച്ച് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധർണ സി.പി.എം ഏരിയ കമ്മിറ്റിയംഗം പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ശേഖരന്‍ അധ്യക്ഷത വഹിച്ചു. പി.ജി. മോഹനന്‍, പി.കെ. വിനോദ്, ജിജി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story