Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമ്മേളനം: വീടുകളിൽ...

സമ്മേളനം: വീടുകളിൽ പാർട്ടി കൊടി നിർബന്ധമാക്കി സി.പി.എം

text_fields
bookmark_border
കൊടുങ്ങല്ലൂർ: വീടുകളിൽ പാർട്ടി പതാക നിർബന്ധമാക്കി സി.പി.എം. മതിലകം ലോക്കൽ കമ്മിറ്റിയാണ് തീരുമാനം നടപ്പാക്കിയത്. മതിലകം ലോക്കൽ സമ്മേളനത്തി​െൻറ ഭാഗമായാണ് സി.പി.എം അംഗങ്ങളുടെ വീടുകളിൽ പാർട്ടി ചെെങ്കാടി ഉയർത്തിയത്. പാർട്ടി സമ്മേളനങ്ങളിൽ പതിവില്ലാത്ത രീതിയാണിത്. മുൻ കാലങ്ങളിൽ ആവേശത്തോടെ ചിലർ വീടുകളിൽ കൊട്ടാറുണ്ടെങ്കിലും പാർട്ടി തീരുമാനിച്ച് എല്ലാ അംഗങ്ങളുടെ വീടുകളിലും കൊടിനാട്ടുന്ന പതിവില്ലായിരുന്നു. മതിലകം ലോക്കൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന 331സി.പി.എം അംഗങ്ങളുടെ വീടുകളിൽ ചൊവ്വാഴ്ച പാർട്ടി െകാടി ഉയർത്തി. വീടുകൾക്ക് പുറമെ 18 ബ്രാഞ്ച് കമ്മിറ്റികളിലും സമ്മേളനത്തി​െൻറ ഭാഗമായി പതാക ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് പ്രധാന കവലകളിലും പാർട്ടി പതാക ഉയർന്നു. 14,15 തീയതികളിലാണ് മതിലകം ലോക്കൽ സമ്മേളനം. വീടുകളിൽ അപ്രതീക്ഷിതമായി ചെെങ്കാടി ഉയർന്നത് നാട്ടുകാരിൽ കൗതുകവുമുണ്ടാക്കി. അംഗങ്ങളുടെ കുടുംബാംഗങ്ങളിലും പാർട്ടി സ്വാധീനവും, ആഭിമുഖ്യവും വർധിപ്പിക്കുകയും വളർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story