Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപമ്പിങ് നിലച്ചു;...

പമ്പിങ് നിലച്ചു; സ്നേഹഗിരിയിൽ ജലവിതരണകേന്ദ്രം തുരുമ്പ് കയറുന്നു

text_fields
bookmark_border
മാള: പമ്പിങ് നിലച്ചതോടെ മാള പഞ്ചായത്ത് 11ാംവാർഡ് സ്നേഹഗിരിയിലെ ജലവിതരണ കേന്ദ്രത്തി​െൻറ പ്രവർത്തനം നിലച്ചു. ജലക്ഷാമം നേരിടുന്ന മാവേലിക്കര, വലിയപറമ്പ് പ്രദേശങ്ങളിലെ കാർഷികാവശ്യങ്ങൾക്കാണ് പമ്പിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കരിക്കാട്ട് ചാലിൽനിന്നാണ് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ഇവിടെനിന്ന് ഈ വർഷം വെള്ളം എത്തിക്കാത്തതാണ് കേന്ദ്രത്തി​െൻറ പ്രവർത്തനം നിലക്കാൻ കാരണം. കാലപ്പഴക്കമായതോടെ സ്നേഹഗിരിയിലെ ടാങ്ക് തകർന്ന നിലയിലാണ്. ടാങ്കിനടിയിൽ ചളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. പമ്പിങ്ങിന് ഉപയോഗിക്കുന്ന രണ്ട് പൈപ്പുകളിൽ തുരുമ്പ് കയറിയ നിലയിലാണ്. പലയിടത്തും ചോർച്ചയുമുണ്ട്. കനാൽ വഴിയാണ് പമ്പിങ്ങിന് വെള്ളം എത്തിക്കുന്നത്. കാട് കയറിയ കനാൽ ശുചീകരിക്കണമെന്നും ജലസംഭരണിയിലേക്കെത്തുന്ന ഭാഗത്ത് അരിപ്പ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. വിവിധ ഭാഗങ്ങളിലായി നൂറോളം വീട്ടുകാരാണ് കാർഷികാവശ്യങ്ങൾക്കായി ഈ ജലവിതരണ കേന്ദ്രത്തെ ആശ്രയിക്കുന്നത്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സും ഇതിനെ ആശ്രയിച്ചാണ്. പമ്പിങ് കാര്യക്ഷമമാക്കാനായി പുതിയ മോട്ടോർ സ്ഥാപിക്കാൻ കാലതാമസം നേരിടുകയാണ്. എക്കാട്ടി തോടിന് സമീപമുള്ള പാടശേഖരങ്ങളിൽ കൃഷി ഇവിടത്തെ ജലത്തെ ആശ്രയിച്ചാണ് ഇറക്കിയിട്ടുള്ളത്. ജലാശയം നവീകരിക്കുകയും പമ്പിങ് പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story