Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സ്‌കൂള്‍...

ജില്ല സ്‌കൂള്‍ കലോത്സവം ചാലക്കുടിയില്‍;

text_fields
bookmark_border
ചാലക്കുടി: റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം ചാലക്കുടിയില്‍ നവംബർ 15 മുതൽ18 വെര നടക്കും. പരിപാടികളുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി യോഗം ബുധനാഴ്ച രാവിലെ 11ന് ചാലക്കുടി കാര്‍മല്‍ ഹൈസ്‌കൂളില്‍ ചേരും. ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചാലക്കുടി നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരൻ അധ്യക്ഷത വഹിക്കും. സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍, ഗവ.ടി.ടി.ഐ, ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, നഗരസഭ ജൂബിലി ഹാള്‍ എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങൾ നടക്കുക. ബാസ്‌കറ്റ് ബാള്‍ പരിശീലന ക്യാമ്പ് ചാലക്കുടി: കൊരട്ടി വൈ.എം.സി.എയുടെ 10 ദിവസത്തെ ബാസ്‌കറ്റ് ബാള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യു ഉദ്ഘാടനം ചെയ്തു. റീജനല്‍ ചെയര്‍മാന്‍ ജോയ്‌സി ജോര്‍ജ്, പി.ജെ. സണ്ണി, പി.സി. ആൻറണി, കോശി മാത്യു, വിന്നി ബെസ്റ്റി, ഗ്രിമ വെര്‍ലിന്‍ വര്‍ഗീസ്, ഷാജു ചുരയ്ക്കല്‍, സി. ലീറോസ്, രാജന്‍ തോമസ്, ജോസഫ് വര്‍ഗീസ് വെളിയത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story