Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.ഒ. സൂരജിെൻറ സ്വത്ത് ...

ടി.ഒ. സൂരജിെൻറ സ്വത്ത് സമ്പാദന കേസ്​: പുതിയ ഹർജി നൽകാൻ നിർദേശം

text_fields
bookmark_border
തൃശൂര്‍: പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ തെളിവെടുപ്പ് നടപടികളിലേക്ക് കടക്കാൻ ലോകായുക്ത തീരുമാനിച്ചു. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന നിർദേശം പാലിക്കാതിരുന്ന വിജിലൻസ് ഡയറക്ടറായിരുന്ന വിൻസ​െൻറ് എം. പോളിനെതിരെ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസും കെ.പി. ബാലചന്ദ്രനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചി​െൻറ തീരുമാനം. നവംബർ 21ന് കേസ് വീണ്ടും പരിഗണിക്കും. സൂരജിനെതിരെ അന്വേഷണം നടക്കുമ്പോൾ വിൻസ​െൻറ് എം. പോളായിരുന്നു വിജിലൻസ് ഡയറക്ടർ. ഡയറക്ടർ മാറിയ സാഹചര്യത്തിൽ പുതിയ ഹരജി സമർപ്പിക്കാൻ ലോകായുക്ത നിർദേശം നൽകി. മലയാളവേദി പ്രസിഡൻറ് ജോർജ് വട്ടുകുളമാണ് ഹരജിക്കാരൻ. സൂരജി​െൻറ സമ്പാദ്യം വരുമാനത്തി​െൻറ മൂന്നിരട്ടിയിൽ അധികമാണെന്ന് മുമ്പ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 300ലധികം രേഖകൾ അന്ന് വിജിലൻസ് കണ്ടെടുത്തിരുന്നു. ഈ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍ ജില്ലകളിലും മംഗളൂരുവിലുമാണ്‌ സൂരജി​െൻറ സ്വത്ത് കണ്ടെത്തിയത്‌. ഭാര്യയുടെയും മൂന്നു മക്കളുടെയും പേരില്‍ ഭൂമിയും ഫ്ലാറ്റുകൾ, ആറ്‌ ആഡംബര കാറുകൾ, മക​െൻറ പേരില്‍ മംഗലാപുരത്ത്‌ ആഡംബര ഫ്ലാറ്റ്, കൊച്ചിയില്‍ സ്വന്തം പേരില്‍ കോടികള്‍ വില മതിക്കുന്ന ഭൂമിയും ഗോഡൗണും എന്നിവയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയില്‍ 22.62 ലക്ഷം രൂപയും 1513 യു.എസ്‌. ഡോളറും രണ്ട്‌ സിംഗപ്പൂര്‍ ഡോളറും കണ്ടെടുത്തിരുന്നതായും വിജിലൻസ് വെളിപ്പെടുത്തിയിരുന്നു. 2004 മുതല്‍ 2014 വരെയുള്ള വരുമാനവും സ്വത്തുമാണ് വിജിലന്‍സ്‌ പരിശോധിച്ചത്‌. സൂരജ്‌ 1.81 കോടി രൂപയുടെ അനധികൃത സ്വത്ത്‌ സമ്പാദിച്ചതായി തെളിവുണ്ടെന്നാണ് വിജിലൻസ് അന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. സൂരജിനെതിരെ വിജിലൻസ് കോടതികളിൽ കേസ് നടക്കുന്നതിനാൽ ലോകായുക്ത നടപടി അവസാനിപ്പിക്കണമെന്ന ശിപാർശയോടെയാണ് 2016 സെപ്റ്റംബറിൽ വിജിലൻസ് റിപ്പോര്‍ട്ട് നൽകിയത്. ഇതിൽ തുടർ നടപടി ഉണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story