Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗത പരിഷ്​കാരം:...

ഗതാഗത പരിഷ്​കാരം: കുന്നംകുളം നഗരസഭ ഇടപെടുന്നു; ട്രാഫിക്​ അ​ൈഡ്വസറി യോഗം 19ന്​

text_fields
bookmark_border
കുന്നംകുളം: നഗരത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ നഗരസഭ ഇടപെടുന്നു. നഗരസഭ ഒാഫിസിനോട് ചേർന്ന വൺവേ റോഡ് അടച്ചുകെട്ടാൻ കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. നഗര ഗതാഗത വിഷയത്തിൽ ബസുടമകളുടെ ഇഷ്ടത്തിന് പൊലീസ് വഴങ്ങുകയാണെന്ന ആേക്ഷപം കൗൺസിലർമാർ ഉന്നയിച്ചിരുന്നു. ഇതിന് അറുതി വരുത്തുകയാണ് നഗരസഭയുടെ ലക്ഷ്യം. ഒാണത്തിന് മുമ്പും പിമ്പും രണ്ടു തവണയായി ഗതാഗത ഉപദേശക സമിതി യോഗം ചേർന്നിരുന്നു. എന്നാൽ കാര്യമായ മാറ്റങ്ങളൊന്നും നടപ്പാക്കാനായിരുന്നില്ല. പലപ്പോഴും ബസുകളുടെയും പ്രതിനിധികളുടെയും തീരുമാനത്തിന് അംഗീകാരം നൽകേണ്ടി വരികയാണെന്നും ആരോപണമുണ്ട്. വിദ്യാർഥികളുടെ യാത്ര സുരക്ഷിതത്വം ഉറപ്പാക്കുക, അനധികൃത പാർക്കിങ് ഒഴിവാക്കൽ, ഒാേട്ടാ ടാക്സി പാർക്കുകളുടെ എണ്ണം നിയന്ത്രിക്കൽ, കുരുക്ക് ഒഴിവാക്കൽ എന്നിവയിൽ തീരുമാനം കൈകൊള്ളാൻ 19ന് ട്രാഫിക് ഉപേദശക സമിതി യോഗം വിളിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story