Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിണറായി...

പിണറായി വിദ്യാർഥികളെയും ശരിയാക്കി ^ജോസഫ് ചാലിശ്ശേരി

text_fields
bookmark_border
പിണറായി വിദ്യാർഥികളെയും ശരിയാക്കി -ജോസഫ് ചാലിശ്ശേരി കുന്നംകുളം: എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിൽവന്ന പിണറായി സർക്കാർ വിദ്യാർഥികളെയും ശരിയാക്കിയെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി. അർധ വാർഷിക പരീക്ഷ അടുത്തിട്ടും പാഠപുസ്തകം വിതരണം ചെയ്യാത്തതിനെതിരെ യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ജയശങ്കർ അധ്യക്ഷത വഹിച്ചു. ബിജു സി. ബേബി, എം.എസ്. മണികണ്ഠൻ, കെ.എ. ജ്യോതിഷ്, എം.കെ. ജോസ്, കെ. വിശ്വംഭരൻ, സി.കെ. ജോൺ, രവീന്ദ്രൻ അമ്പക്കാട്ട്, മീന ശലമോൻ, എം.എം. സലീം, പി.എസ്. സുനീഷ്, ജമാൽ കരിക്കാട്, എ.എസ്. ശ്യാംകുമാർ, സി.വി. ജാക്സൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി.ബി. രാജീവ്, റസാക്ക് മണിയറക്കോട്, വിഘ്നേശ്വരപ്രസാദ്, കെ.എസ്. രാധാകൃഷ്ണൻ, പ്രഭാത് മുല്ലപ്പിള്ളി, ശ്യാം വേലൂർ, കെ.എം. പ്രമോദ്, ഗോവിന്ദൻകുട്ടി, കുമാർ പാത്രമംഗലം, സ്മിത ഷാജി, നിഷ അരേക്കത്ത്, കവിത പ്രേംരാജ്, ഷൈനി ഫ്രാൻസിസ്, സഫിയ മൊയ്തീൻ, കെ.വി. ഗീവർ, മോഹൻ ചൊവ്വന്നൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story