Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലിയേക്കര ടോൾ...

പാലിയേക്കര ടോൾ പ്ലാസയിലെ സമാന്തരപാത അടക്കാൻ ദേശീയപാത അതോറിറ്റിയുടെ ഒത്താശ

text_fields
bookmark_border
തൃശൂർ: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ സമാന്തരപാത അടച്ചുപൂട്ടാൻ ദേശീയപാത അതോറിറ്റിയുടെ ഒത്താശ. മണലി - തലോർ സമാന്തര പാത അടപ്പിക്കാൻ ടോൾപ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി നടത്തുന്ന നീക്കങ്ങൾക്കാണ് ദേശീയപാത അതോറിറ്റി ഒത്താശ നൽകുന്നത്. പാത അടപ്പിക്കാൻ കമ്പനി നിയമ പോരാട്ടം നടത്തുകയാണ്. ദേശീയപാതയിലെ സുരക്ഷയും ഗതാഗത പ്രശ്നങ്ങളുമുണ്ടെന്നാരോപിച്ച് അനുബന്ധ പാതകൾ അടപ്പിക്കാനാണ് ശ്രമം. കോടതിയിൽ കേസ് അനുകൂലമാവാത്ത സാഹചര്യത്തിൽ കമ്പനി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ പിന്തുണ തേടി. ഇതനുസരിച്ച് ഗതാഗതക്കുരുക്കും അപകടവും പതിവാണെന്ന കാരണത്താൽ സമാന്തരപാത അടക്കണമെന്ന് കാണിച്ച് പ്രോജക്ട് ഡയറക്ടർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഉത്തരവ് കൈപ്പറ്റിയിട്ടുെണ്ടങ്കിലും ഇക്കാര്യം നടപ്പാക്കാൻ ജില്ല അധികാരികളോട് ഇതുവരെ കമ്പനി അധികൃതർ ആവശ്യപ്പെട്ടിട്ടില്ല. അതിനിടെ അഞ്ചിൽ കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ടോൾ നൽകാതെ കടത്തിവിടണമെന്ന ആവശ്യം കമ്പനി നിരാകരിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഒരു നിശ്ചിത ദൂരത്തിൽ മഞ്ഞവര ഇടുന്നതിനും അതിനുപിന്നിലും വാഹനങ്ങൾ ഉണ്ടായാൽ ചുങ്കം നൽകാതെ കടത്തിവിടണമെന്നും കമ്പനിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story