Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറിങ്​ റോഡ്​ വികസനം:...

റിങ്​ റോഡ്​ വികസനം: വിദ്യാഭ്യാസ വകുപ്പി​െൻറ ഭൂമി ഏറ്റെടുക്കാൻ തീരുമാനം; കേബിൾ സ്​ഥാപിക്കാൻ റോഡ്​ പൊളിക്കാനുള്ള റിലയൻസ്​ ജിയോ കമ്പനിയുടെ അപേക്ഷ നിരസിച്ചു

text_fields
bookmark_border
കുന്നംകുളം: ടൗണിലെ റിങ് റോഡ് വികസനത്തി​െൻറ ഭാഗമായി വിദ്യാഭ്യാസ വകുപ്പി​െൻറ സ്ഥലം ഒന്നര മീറ്റർ വീതിയിൽ ഏറ്റെടുക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. തൃശൂർ റോഡിൽനിന്ന് സീനിയർ ഗ്രൗണ്ടിലേക്ക് പോകുന്ന ഭാഗത്തെ ഭൂമിയാണ് ഏറ്റെടുക്കുക. റോഡ് വികസനത്തിന് ഭൂമി വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഗവ. ബോയ്സ് സ്കൂൾ അധികാരികൾക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ഏറ്റെടുക്കാൻ ധാരണയായത്. വടക്കാഞ്ചേരി റോഡിൽനിന്ന് അടുപ്പൂട്ടിയിലേക്ക് തിരിയുന്ന ഭാഗത്തെ പുറേമ്പാക്ക് ഭൂമി റോഡ് വികസനത്തിന് ഉപയോഗപ്പെടുത്താൻ ശ്രമം നടത്തും. ഇതിന് പുറമെ റോഡ് വികസനത്തിനായി സമീപത്തെ വ്യക്തികളിൽനിന്നും ഭൂമി ആവശ്യപ്പെടും. കേബിൾ സ്ഥാപിക്കാൻ റോഡ് പൊളിക്കാനുള്ള റിലയൻസ് ജിയോ കമ്പനിയുടെ അപേക്ഷ നിരസിക്കാൻ തീരുമാനിച്ചു. പൊളിച്ച റോഡുകൾ പലപ്പോഴും പൂർവ സ്ഥിതിയിലാക്കാൻ വാട്ടർ അതോറിറ്റിപോലും തയാറായിട്ടില്ലെന്ന് അംഗങ്ങൾ വ്യക്തമാക്കി. റോഡ് പൊളിക്കാൻ അനുമതി നൽകുംമുേമ്പ നിശ്ചിത തുക നഗരസഭയിൽ കെട്ടിവെപ്പിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭ താൽക്കാലികമായി നിയമിച്ച ശുചീകരണ തൊഴിലാളികൾ സമയബന്ധിതമായി ജോലി ചെയ്യുന്നില്ലെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. തൊഴിലാളികളുടെ ജോലികൾ പരിശോധിക്കാൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. താൽക്കാലിക നിയമനക്കാരുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനുള്ള അജണ്ടയിലാണ് വിഷയം ചർച്ചയായത്. വാർഡുകളിൽ പുല്ല് വെട്ടാൻപോലും കൃത്യസമയത്ത് തൊഴിലാളികൾ എത്തുന്നില്ലെന്നും അനുവദിച്ച സമയം ജോലി ചെയ്യുന്നില്ലെന്നും അംഗങ്ങൾ പറഞ്ഞു. പണിയെടുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. സംസ്ഥാന പാതയിലെ കാണിപ്പയ്യൂരിൽ പഴയ മാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലം പാട്ട വ്യവസ്ഥയിൽ നൽകാനുള്ള നീക്കത്തെയും ഭരണ പ്രതിപക്ഷ അംഗങ്ങൾ എതിർത്തു. നിലവിലുള്ള അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ച് സ്ഥലം മതിൽകെട്ടി സംരക്ഷിക്കാൻ തീരുമാനിച്ചു. നഗരസഭ ശ്മശാനം, അടുപ്പൂട്ട് റോഡ് എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്നും മിനിറ്റ്സ് വേഗത്തിൽ അംഗങ്ങൾക്ക് നൽകാൻ നടപടിയുണ്ടാകുമെന്നും ചെയർപേഴ്സൻ ഉറപ്പ് നൽകി. കേരളോത്സവം 18 മുതൽ 21 വരെ നടക്കുമെന്ന് അറിയിച്ചു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജു സി. ബേബി, പി.െഎ. തോമസ്, ഷാജി ആലിക്കൽ, സുഗ ഗംഗാധരൻ, ഗീത ശശി, കെ.കെ. മുരളി, കെ.എ. അസീസ്, പി.കെ. ബിനീഷ്, മിഷ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story