Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right13ന്​ കേരളത്തിലും...

13ന്​ കേരളത്തിലും പെട്രോൾ ബങ്കുകൾ അടച്ചിടും

text_fields
bookmark_border
തൃശൂര്‍: ഒാൾ ഇന്ത്യ യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന പെട്രോൾ ബങ്കുകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബങ്കുകളും പങ്കെടുക്കുമെന്ന് ഒാൾ കേരള െഫഡറേഷൻ ഒാഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച തൃശൂരിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ദേശീയ പണിമുടക്കിന് സംസ്ഥാനത്തെ വിവിധ പെട്രോൾ ബങ്ക് ഉടമ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചത്. എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാര്‍ നടപ്പാക്കുക, വിപണി നിയന്ത്രണ ചട്ടത്തിന് കീഴിലുള്ള ന്യായരഹിത പിഴകള്‍ ഒഴിവാക്കുക, ദിനംപ്രതിയുള്ള ഇന്ധനവില മാറ്റത്തി​െൻറ മറവില്‍ എണ്ണക്കമ്പനികള്‍ പെട്രോളി​െൻറയും ഡീസലി​െൻറയും വില അന്യായമായി വര്‍ധിപ്പിക്കുന്നത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തോളം പമ്പുകള്‍ 13ന് രാത്രി 12 മുതൽ 14ന് രാത്രി 12 വരെ അടച്ചിടും. പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ സംഘടനകള്‍ ചേര്‍ന്നതാണ് യുെനെറ്റഡ് പെട്രോളിയം ഫ്രണ്ട്. ഇന്ധനത്തിന് രാജ്യത്ത് ഏകീകൃത വില നിശ്ചയിക്കുക, കാലഹരണപ്പെട്ട വിപണന മാർഗനിർദേശ ഉത്തരവ് ഉപേക്ഷിക്കുക, ഇടക്കിടെ വിതരണം തടയുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യം. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരിക, വില ഏകീകരണം തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ കെ.പി. ശിവാനന്ദന്‍, എം. രാധാകൃഷ്ണന്‍, ടി.വി. രാംകുമാര്‍, പി. മൂസ, വെങ്കിടേഷ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story