Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറുപത്തിയൊമ്പതുകാരനായ...

അറുപത്തിയൊമ്പതുകാരനായ ജോസിെൻറ സ്​റ്റാമ്പ് ശേഖരണത്തെ കുറിച്ചുള്ള പുസ്​തകത്തിെൻറ ഇംഗ്ലീഷ് പതിപ്പിറങ്ങുന്നു

text_fields
bookmark_border
തൃശൂർ: പഠിക്കുന്ന കാലത്ത് കൂടെ കൂടിയതാണ് ജോസി​െൻറ കൂടെ സ്റ്റാമ്പ് ശേഖരണമെന്ന ശീലം. 69 വയസ്സായെങ്കിലും സ്റ്റാമ്പ് ശേഖരിക്കാനുള്ള ആവേശത്തിന് ഇപ്പോഴും യൗവനം. പാലക്കൽ പുല്ലോക്കാരൻ ലോനപ്പൻ ജോസേട്ട​െൻറ ചിന്തയിൽ ഒതുങ്ങുന്നതല്ല ജീവിതത്തിൽ സംഭവിക്കുന്നത്. ചെട്ടിയങ്ങാടിയിൽ പെട്ടിക്കട നടത്തുന്ന കാലത്താണ് 'സ്റ്റാമ്പുകളുടെ വിസ്മയ ലോകം' എന്ന പേരിൽ പുസ്തകമിറക്കി ഗ്രന്ഥകാരനായി ജീവിതത്തിൽ ആദ്യ വഴിത്തിരിവുണ്ടാകുന്നത്. കുന്നംകുളത്തെ ഒരു പ്രസാധകർ ഇറക്കിയ പുസ്തകം വൻതോതിൽ വിറ്റുപോയി. ഇപ്പോൾ ആ പുസ്തകത്തി​െൻറ ഇംഗ്ലീഷ് പതിപ്പ് ഇറങ്ങുകയാണ്. ജീവിതത്തിലെ മറ്റൊരു അത്ഭുതമാ‍യാണ് ജോസിന് ഇതും തോന്നുന്നത്. കഴിഞ്ഞ 40 വർഷമായി ജില്ല ഫിലാറ്റലിക് ക്ലബ് നിർവാഹക സമിതി അംഗമാണ്. ഇതുവരെ ഇറങ്ങിയ മുഴുവൻ ഇന്ത്യൻ സ്റ്റാമ്പുകളും ജോസേട്ട​െൻറ ശേഖരത്തിലുണ്ട്. അതിൽ അപൂർവമായവയും അച്ചടി പിശകുള്ളവയും ഉണ്ട്. പുസ്തകത്തിൽ അച്ചടി പിശകുള്ള സ്റ്റാമ്പുകളെ കുറിച്ച് പ്രത്യേക അധ്യായം തന്നെയുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്റ്റാമ്പ് കലക്ഷനിൽ താൽപര്യമുണ്ടാക്കുന്നതാണ് ചിത്രങ്ങൾ സഹിതമുള്ള 'സ്റ്റാമ്പുകളുടെ വിസ്മയ ലോകം' പുസ്തകം. മലയാറ്റൂർ രാമകൃഷ്ണൻ അടക്കം നിരവധി സാഹിത്യകാരന്മാർ ത​െൻറ പെട്ടിക്കടയിൽ എത്തിയിരുന്നു. അവരുമായി നല്ല സൗഹൃദത്തിലുമായിരുന്നു. അവരുടെ കൃതികളും വായിക്കാറുണ്ടായിരുന്നു. അവരെ പോലെയൊക്കെ തനിക്ക് ആകാനാവുമോ എന്ന് വെറുതേ ചിന്തിച്ചിട്ടുണ്ട്. വർഗീസേട്ട​െൻറ നിർബന്ധത്തിന് വഴങ്ങി ഒരു അധ്യായം എഴുതി. അത് വായിച്ചപ്പോൾ തുടർന്നും എഴുതാൻ അദ്ദേഹം പ്രേരിപ്പിച്ചു. സീനിയർ പത്രപ്രവർത്തകൻ സി.എ. കൃഷ്ണൻ എല്ലാ സഹായവും ചെയ്തു തന്നു-േജാസേട്ടൻ പറഞ്ഞു. ശനിയാഴ്ച പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന പുരാവസ്തു പ്രദർശനത്തിൽ 'ദ അമേസിങ് വേൾഡ് ഒാഫ് സ്റ്റാമ്പ്സ്' എന്ന പുസ്തകം മാർ അപ്രേം സി.എൽ. ജോസിന് േകാപ്പി നൽകി പ്രകാശനം ചെയ്യും. പത്രപ്രവർത്തകൻ ചന്ദ്രൻ നമ്പൂതിരിയാണ് പുസ്തകത്തിന് മൊഴിമാറ്റം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story