Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള കലാമണ്ഡലത്തിൽ...

കേരള കലാമണ്ഡലത്തിൽ വീണ്ടും വിദ്യാർഥിയുടെ ആത്മഹത്യശ്രമം

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാല ഹോസ്റ്റലിൽ വീണ്ടും വിദ്യാർഥിയുടെ ആത്മഹത്യ ശ്രമം. കഴിഞ്ഞ ദിവസവും വനിത ഹോസ്റ്റലിൽ വിദ്യാർഥിനി സാരിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്നലെ വീണ്ടും ആത്മഹത്യശ്രമം. മദ്യലഹരിയിൽ ഹോസ്റ്റലിൽ കണ്ട കഥകളി വിഭാഗം വിദ്യാർഥിയെ ആശാൻ ശകാരിച്ചിരുന്നു. ഇതി​െൻറ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അറിയുന്നത്. വള്ളുവനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചികിത്സക്ക് ശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. അതിനിടെ കലാമണ്ഡലത്തിലെ അച്ചടക്കത്തെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ അധികൃതർ തികഞ്ഞ പരാജയമാണെന്നാണ് പരാതി. ആത്മഹത്യ ശ്രമങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കലാമണ്ഡലം അധികൃതരും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story