Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ യാത്രക്ക്​ സി.പി.എം പ്രചാരണം നൽകുന്നു ^കെ. മുരളീധരൻ എം.എൽ.എ

text_fields
bookmark_border
ബി.ജെ.പിയുടെ യാത്രക്ക് സി.പി.എം പ്രചാരണം നൽകുന്നു -കെ. മുരളീധരൻ എം.എൽ.എ ചെറുതുരുത്തി: ബി.ജെ.പിയുടെ യാത്രക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകുന്നത് സി.പി.എം ആണെന്ന് കെ. മുരളീധരൻ എം.എൽ.എ. യാത്രയുടെ പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായി സി.പി.എം നേതാക്കൾ മാറിയെന്ന് ഇന്ദിരാജി ജന്മശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി ചെറുതുരുത്തിയിൽ നടന്ന കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. ബൂത്ത് പ്രസിഡൻറ് പി. നൗഷാദ് അധ്യക്ഷത വഹിച്ചു. എം. മുരളീധരൻ, കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ, കെ.വി. ദാസൻ, ഇ. വേണുഗോപാല മേനോൻ, സി.സി. ശ്രീകുമാർ, രാധാ വിശ്വനാഥൻ, സജീവൻ കുരിയച്ചിറ, വി.എസ്. സുമോദ്, ടി.എൻ. കൃഷ്ണൻ, പി.ടി. ഷാനവാസ്, മനോജ് ,തൈക്കാട് മുസ്തഫ, സെയ്തലവി എന്നിവർ സംസാരിച്ചു. ചേർപ്പ് ഉപജില്ല സ്കൂൾ കലോത്സവം 24 മുതൽ ചേർപ്പ്: ചേർപ്പ് ഉപജില്ല സ്കൂൾ കലോത്സവം 24 മുതൽ 27 വരെ സി.എൻ.എൻ സ്കൂളിൽ നടക്കും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യരക്ഷാധികാരിയും സി.എൻ. ജയദേവൻ എം.പി, എം.എൽ.എമാരായ ഗീത ഗോപി, കെ. രാജൻ എന്നിവർ രക്ഷാധികാരികളും ആയി സ്വാഗതസംഘം രൂപവത്കരിച്ചു. കെ.കെ. മാമക്കുട്ടി ചരമ ദിനാചരണം ചേർപ്പ്: സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന കെ.കെ. മാമക്കുട്ടിയുടെ ചരമ വാർഷിക ദിനാചരണം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം കെ.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പി.കെ. ഷാജൻ, പി.ആർ. വർഗീസ്, പി.കെ. ലോഹിതാക്ഷൻ, കെ.കെ. അനിൽ, പി. ചന്ദ്രൻ, എൻ.കെ. സഹദേവൻ എന്നിവർ സംസാരിച്ചു. മാമക്കുട്ടിയുടെ കുടുംബാംഗങ്ങളും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story