Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പി ജനരക്ഷാ യാത്ര ...

ബി.ജെ.പി ജനരക്ഷാ യാത്ര ഇന്ന്​ ജില്ലയിൽ

text_fields
bookmark_border
തൃശൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ചൊവ്വാഴ്ച ജില്ലയിലെത്തും. ഉച്ചക്ക് 2.30ന് ജില്ല അതിർത്തിയായ വാണിയമ്പാറയിൽ സ്വീകരിക്കും. മൂന്നിന് മണ്ണുത്തിയിൽനിന്നാണ് പദയാത്ര തുടങ്ങുന്നത്. പദയാത്രയിൽ കുന്നംകുളം, ഗുരുവായൂർ, മണലൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ മണ്ഡലങ്ങളിലെ 25,000 പ്രവർത്തകർ അണിനിരക്കും. കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, വി.കെ. സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, യുവമോർച്ച അഖിലേന്ത്യ പ്രസിഡൻറ് പൂനം മഹാജൻ എം.പി, ഉത്തർപ്രദേശ് മന്ത്രി ധാരാസിങ് എന്നിവർ യാത്രയിൽ പങ്കാളികളാവുമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. തേക്കിൻകാട് മൈതാനിയിൽ വൈകീട്ട് മൂന്നിന് നാടൻ പാട്ടും തെരുവ് നാടകവുമായി പൊതുയോഗ പരിപാടി തുടങ്ങും. പദയാത്ര പൊതുയോഗ സ്ഥലത്തെത്തുേമ്പാൾ ജില്ലയിലെ ബി.ജെ.പി, ആർ.എസ്.എസ് ബലിദാനികൾക്ക് മന്ത്രിമാരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് കുമ്മനം രാജശേഖരന് സ്വീകരണം നൽകും. പൊതുസമ്മേളനം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാർക്ക് പുറമെ ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ജില്ല പ്രസിഡൻറ് എ. നാഗേഷ് തുടങ്ങിയവർ സംസാരിക്കും. ബുധനാഴ്ച രാവിലെ തൃശൂരിൽനിന്ന് ആരംഭിക്കുന്ന ജാഥക്ക് ചാലക്കുടിയിൽ സ്വീകരണം നൽകും. ചാലക്കുടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കൊടുങ്ങല്ലൂർ, കയ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളിൽ നിന്നായി 15,000 പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story