Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേരിനിവാസികളുടെ...

ചേരിനിവാസികളുടെ പുനരധിവാസത്തിന്​ കാൽവരി റോഡിൽ ഫ്ലാറ്റ്​ നിർമിക്കും

text_fields
bookmark_border
തൃശൂർ: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി തയാറാക്കിയ പടിഞ്ഞാറെകോട്ടയിലെ ഫ്ലൈ ഓവർ 'വഴി' മാറ്റി. പടിഞ്ഞാറെകോട്ട ജങ്ഷൻ വികസനത്തി​െൻറ ഭാഗമായി സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് കുടിയൊഴിപ്പിച്ച ചേരി നിവാസികളുടെ പുനരധിവാസത്തിന് ഫ്ലാറ്റ് നിർമിക്കാൻ കോർപറേഷൻ തീരുമാനിച്ചു. ഇതോടൊപ്പം കോർപറേഷ​െൻറ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വ്യവസായ യൂനിറ്റുകൾ തുടങ്ങാനും ധാരണയായി. സംസ്ഥാന സര്‍ക്കാറി​െൻറയും കോർപറേഷ​െൻറയും ബജറ്റില്‍ ഫ്ലൈ ഒാവർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പടിഞ്ഞാറെകോട്ടയിൽനിന്ന് കാൽവരി കടന്ന് പൂത്തോളിൽ എത്തുന്ന രീതിയിലാണ് ഫ്ലൈ ഒാവർ വിഭാവനം ചെയ്തത്. 35 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിനാ‍യി തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ ആയിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ചെയ്തു. എന്നാൽ കോർപറേഷനിൽ ഇടത് ഭരണസമിതി ചുമതലയേറ്റ ശേഷം നഗര ഗതാഗതത്തെക്കുറിച്ച് പഠിക്കാൻ ശ്രമം തുടങ്ങി. ജങ്ഷൻ വികസനത്തി​െൻറ ഭാഗമായി പടിഞ്ഞാറെകോട്ടയിൽനിന്ന് കുടിയൊഴിപ്പിച്ച വ്യാപാരികെള പുനരധിവസിപ്പിക്കുന്നതും വൈകി. ഇത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. നേരത്തെ തയാറാക്കിയ പദ്ധതി അനുസരിച്ചാണെങ്കിൽ ഫ്ലൈ ഒാവർ ഉദ്ദേശിക്കുന്ന സ്ഥലത്ത് മറ്റ് കെട്ടിടങ്ങൾ ഉണ്ടാവില്ല. ഈ സാഹചര്യത്തിലാണ് ൈഫ്ല ഓവറി​െൻറ വഴി മാറ്റിയത്. നാല് വരി ഗതാഗത സൗകര്യമുള്ള ഫ്ലൈ ഒാവർ നിർമിക്കാനാണ് പദ്ധതി. കുടിയൊഴിപ്പിച്ച ചേരിനിവാസികൾക്ക് പൂത്തോൾ കാൽവരി റോഡിലേക്ക് ഇറങ്ങിയാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നഗരസഭക്കും സർക്കാറിനും തുല്യ പങ്കുള്ള വ്യവസായ യൂനിറ്റുകൾ ആരംഭിക്കണമെന്ന സർക്കാർ നിർദേശത്തി‍​െൻറ അടിസ്ഥാനത്തിലാണ് കോർപറേഷൻ ഭൂമിയിൽ വ്യവസായ യൂനിറ്റുകൾ ഒരുക്കുന്നത്. ഇതിലേക്ക് നിർദേശങ്ങൾ ആവശ്യപ്പെട്ട് വ്യവസായ വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. കോർപറേഷ​െൻറ ഉടമസ്ഥതയിലുള്ള ഒേട്ടറെ ഭൂമി ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നതോടൊപ്പം വികസന സാധ്യത പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story