Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷൻ...

കോർപറേഷൻ കെട്ടിടങ്ങളിലെ വാടക വർധന; 19ന്​ വ്യാപാരി സമരം

text_fields
bookmark_border
തൃശൂര്‍: കോർപറേഷൻ കെട്ടിടങ്ങളിലെ വാടക നിരക്ക് വ്യവസ്ഥയിൽ പ്രതിഷേധിച്ച് വ്യാപാരികൾ സമരത്തിലേക്ക്. കടമുറികൾ കൈമാറുമ്പോൾ നിലവിലെ 200 ശതമാനം വാടക വർധനവിന് പകരം സ്ഥലത്തെ ഇന്നത്തെ മതിപ്പ് വാടകയുടെ 200 ശതമാനം വർധനവ് നൽകണമെന്നത് അന്യായമാണെന്ന് വ്യാപാരികളുടെ യോഗം കുറ്റപ്പെടുത്തി. മുൻകൂർ വാടക ആറ് മാസത്തേതിൽനിന്ന് ഒരു വർഷത്തേക്കുയർത്തിയതും അംഗീകരിക്കാനാവില്ല. വർഷങ്ങളായിട്ടും അറ്റക്കുറ്റപ്പണികൾ നടത്താതെയും ശൗചാലയങ്ങൾ ഒരുക്കാതെയും പാർക്കിങ് സൗകര്യമൊരുക്കാതെയും വാടക മാത്രം വർധിപ്പിക്കുന്നത് അംഗീരിക്കാനാവില്ലെന്നും യോഗം ആരോപിച്ചു. കോർപറേഷൻ നടപടികളിൽ പ്രതിഷേധിച്ച് 19ന് കോർപറേഷൻ ഓഫിസിന് മുന്നിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും ടെനൻറ് ഫെഡറേഷ​െൻറയും സംയുക്താഭിമുഖ്യത്തിൽ ധർണ നടത്താനും തീരുമാനമായി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തുടർ സമരപരിപാടികളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ട്രഷറർ ജോർജ് കുറ്റിച്ചാക്കു, വി.ടി. ജോർജ്, ടി.എസ്. വെങ്കിട്ടരാമൻ, ഡോ. എം. ജയപ്രകാശ്, ടെനൻറ് ഫെഡറേഷൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story