Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതിയ തലമുറ സാമൂഹിക...

പുതിയ തലമുറ സാമൂഹിക കാര്യങ്ങളിൽ ഇടപെടണം ^കെ. വേണു

text_fields
bookmark_border
പുതിയ തലമുറ സാമൂഹിക കാര്യങ്ങളിൽ ഇടപെടണം -കെ. വേണു തൃശൂർ: പൗരബോധമില്ലാത്ത സമൂഹമായി വർത്തമാനകാലം മാറുന്നുവെന്ന് കെ. വേണു. പുതിയ തലമുറ സാമൂഹിക കാര്യങ്ങളിൽ കൂടുതൽ ഉൾക്കരുത്തോടെ ഇടപെടണം. സമൂഹത്തിൽ നിന്നും പലതും സ്വീകരിച്ചാണ് നാം ജീവിക്കുന്നത്. അതിനാൽ സാമൂഹിക ചുമതലകൾ നിർവഹിക്കേണ്ടത് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. അക്ഷരജ്യോതി കല സാഹിത്യ സാംസ്കാരിക സാമൂഹിക സംഘടന തൃശൂർ ഹിന്ദി പ്രചാര വിദ്യാലയത്തിൽ 'യുവചേതന സമഗ്രമാറ്റത്തിന്' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. ഡോ. വി.ആർ. അനിൽകുമാർ, പി.വി. ഗംഗാധരൻ, രാമചന്ദ്രൻ പെരുമ്പിടി, പ്രഫ. എം.ഡി. ജോസ്, സി.ബി.എസ്. മണി, പി.എസ്. സുകുമാരൻ, എൻ. മൂസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story