Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്​.ടി: ആയുർവേദ...

ജി.എസ്​.ടി: ആയുർവേദ മരുന്നുകളുടെ വില കുറയി​െല്ലന്ന്​ നിർമാതാക്കൾ

text_fields
bookmark_border
തൃശൂർ: ആയുർവേദ മരുന്നുകൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി 12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറച്ചെങ്കിലും ഉപഭോക്താക്കൾക്ക് ഇതി​െൻറ ആനുകൂല്യം ലഭിക്കില്ല. മരുന്നുകളുടെ ലേബലിൽ നിർമാതാവി​െൻറ മുദ്രയോ ട്രേഡ്മാർക്കോ നിറങ്ങളോ ഉണ്ടായാൽ അത് ബ്രാൻഡഡ് ഉൽപ്പന്നമായി കണക്കാക്കുമെന്ന ജി.എസ്.ടി ഭേദഗതി വ്യവസ്ഥയാണ് ഇതിന് കാരണം. ഈ വ്യവസ്ഥയനുസരിച്ച് ഇപ്പോൾ നൽകുന്ന 12 ശതമാനം ജി.എസ്.ടി തന്നെ കൊടുക്കണമെന്ന് ഭേദഗതിയുടെ അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആയുർവേദ മെഡിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം ലേബലിൽ മരുന്നുകളുടെ പേരും കമ്പനികളുടെ വിലാസവും ഉപഭോക്താവിന് കൃത്യമായി മനസ്സിലാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം. അല്ലെങ്കിൽ വൻതുക പിഴയൊടുക്കണം. ആയുർവേദ മരുന്നുകൾക്ക് 1994ൽ എക്സൈസ് തീരുവ നടപ്പാക്കിയപ്പോൾ ഈ ലേബലുകളിൽ നിറവും എംബ്ലങ്ങളും ഉപയോഗിച്ചാൽ ജനറിക് ഉൽപന്നമായി കണക്കാക്കിയാണ് നികുതി പിരിച്ചിരുന്നത്. ഇൗ നിയമം ജൂൺ 30 വരെ ജി.എസ്.ടിയിലും ബാധകമായിരുന്നു. ഇതിന് വിരുദ്ധമായി ലേബലുകളിൽ മുദ്രയോ നിറങ്ങളോ ഉപഭോക്താവിന് തിരിച്ചറിയാവുന്ന അടയാളമോ ഉണ്ടായാൽ 12 ശതമാനം നികുതി പിരിക്കാനാണ് ഭേദഗതി തീരുമാനം. ആയുർവേദ ഒൗഷധ നിർമാതാക്കൾ നൽകിയ പരാതിയെ തുടർന്ന് കേരളത്തി​െൻറ ഇടപെടലിലാണ് കഴിഞ്ഞ ദിവസം ജി.എസ്.ടി കൗൺസിലിൽ വിഷയം ചർച്ച ചെയ്ത് നികുതി കുറക്കാൻ തീരുമാനിച്ചത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ പട്ടികയിൽ പറയുന്ന ആയുർവേദ മരുന്നുകൾക്ക് പുസ്തകങ്ങളിൽ അനുശാസിക്കുന്ന പേരുകളിൽനിന്ന് വ്യത്യസ്തമായി മുന്നിലോ പിന്നിലോ മറ്റൊന്നും ചേർക്കരുത്. എന്നാൽ ദശമൂലാരിഷ്ടം, അഗസ്ത്യ രസായനം തുടങ്ങിയവക്ക് ആ പേരിൽ മാത്രമേ ലൈസൻസ് ലഭിക്കു. ആ‍യുർവേദ മരുന്നുൽപാദന കമ്പനികളിൽ 95 ശതമാനവും ചെറുകിട സ്ഥാപനങ്ങളാണ്. ജി.എസ്.ടി ഭേദഗതിയോെട ശാസ്ത്രീയ ആയുർവേദ മരുന്നുകളുടെ ഉപയോഗം ഇപ്പോഴുള്ള ഏഴ് ശതമാനത്തിൽനിന്നും ഇനിയും താഴുമെന്നും വിപണി നഷ്ടപ്പെടുമെന്നും ഡോ. രാമനാഥൻ പറഞ്ഞു. ഭേദഗതിയിലെ കുറിപ്പ് പിൻവലിക്കുകയും ജി.എസ്.ടി വരുന്നതിന് മുമ്പുള്ള നികുതി വ്യവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ഇൗ മേഖലക്ക് ഗുണം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story