Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരങ്ങളിൽ കേന്ദ്രീകൃത...

നഗരങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്​കരണ കേന്ദ്രം വേണ്ട ^പരിഷത്ത്​

text_fields
bookmark_border
നഗരങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രം വേണ്ട -പരിഷത്ത് തൃശൂർ: നഗരമാലിന്യങ്ങളില്‍നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാൻറുകൾ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പദ്ധതിക്കായി ആഗോള ടെൻഡര്‍ വിളിക്കാൻ പോകുന്നതായി അറിയുന്നു. ഇത്തരം കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാൻറുകൾ മിക്കവയും സാങ്കേതിക വിദ്യ വിൽപനക്കാര്‍ക്ക് മാത്രം നേട്ടമുണ്ടാക്കുന്നതും ഒന്നര പതിറ്റാണ്ടുകൊണ്ട് വികസിപ്പിച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംസ്‌കാരത്തെ തള്ളിക്കളയുന്നതുമാണെന്ന് പരിഷത്ത് പ്രസിഡൻറ് ടി. ഗംഗാധരനും ജനറൽ സെക്രട്ടറി ടി.കെ. മീരാഭായിയും ചൂണ്ടിക്കാട്ടി. കേരളത്തിലെ മാലിന്യപ്രശ്‌നം സങ്കീര്‍ണമാകാന്‍ കാരണം സാങ്കേതികവിദ്യകളുടെ അഭാവമല്ല. മാലിന്യ ശേഖരണം, തരം തിരക്കല്‍, കടത്ത് എന്നിവ വലിയ പ്രശ്‌നമാണ്. ഇത് സമൂഹത്തി​െൻറ മനോഭാവവുമായി ബന്ധപ്പെട്ടതാണ്. താന്‍ ഉല്‍പാദിപ്പിക്കുന്ന മാലിന്യം എടുത്തു മാറ്റാന്‍ മറ്റൊരാള്‍ വേണമെന്ന മനഃസ്ഥിതി നിലനില്‍ക്കുന്നിടത്തോളം മാലിന്യ പ്രശ്‌നം പരിഹരിക്കപ്പെടില്ല. 'എ​െൻറ മാലിന്യം എ​െൻറ ഉത്തരവാദിത്തം' എന്ന ബോധത്തോടെ ഉറവിടത്തില്‍ മാലിന്യം സംസ്‌കരിക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഫലപ്രദമായ രീതിയെന്നും ഇക്കാര്യത്തില്‍ ഗ്രാമ--നഗര വ്യത്യാസം കേരളത്തിലിെല്ലന്നും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story