Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര സർക്കാറിനെതിരെ ...

കേന്ദ്ര സർക്കാറിനെതിരെ സമരവുമായി ബി.എം.എസ്​

text_fields
bookmark_border
തൃശൂർ: ഇടവേളക്ക് ശേഷം കേന്ദ്രസർക്കാറിന് എതിരെയുള്ള പ്രതിഷേധ മുന ബി.എം.എസ് കടുപ്പിക്കുന്നു. സംയുക്ത ട്രേഡ് യൂനിയൻ പ്രക്ഷോഭങ്ങളിൽനിന്ന് മാറി ഒറ്റക്കുള്ള പോരാട്ടമാണ് ബി.എം.എസ് പുനരാരംഭിച്ചത്. കേന്ദ്ര സർക്കാറി​െൻറ തൊഴിൽ നയം തിരുത്തണമെന്ന ് ആവശ്യപ്പെട്ട് ബി.എം.എസ് തൃശൂർ കോർപറേഷൻ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. തൊഴിൽ മേഖലയിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. ഉണ്ണിത്താൻ പറഞ്ഞു. രാജ്യത്തെ നിരവധി സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ചു. മറ്റ് നിരവധി സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തിരക്ക് കൂട്ടുകയാണ്. രാജ്യത്തെ പതിനായിരക്കണക്കിന് അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ തൊഴിലവസരങ്ങളാണ് ഇല്ലാതാക്കുന്നത്. ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർത്ത് മാത്രമേ നിലവിലെ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്താവൂ. പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം. തുല്യജോലിക്ക് തുല്യവേതനം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കോടതി വിധികളും വന്നു. എന്നിട്ടും കേന്ദ്രസർക്കാർ ഇത് പാലിക്കാൻ തയാറാവുന്നില്ലെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. ജില്ല ഭാരവാഹികളായ എ.സി. കൃഷ്ണൻ, കെ. മോഹൻദാസ്, സേതു തിരുവെങ്കിടം, പി. ആനന്ദൻ, പി. ഗോപിനാഥ്, കെ.വി. വിനോദ്, സി. കണ്ണൻ, കെ. രാമൻ, കാഞ്ചന നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story