Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യവസായ പ്രോത്സാഹന...

വ്യവസായ പ്രോത്സാഹന നിയമം ഉടൻ

text_fields
bookmark_border
വരവൂർ: വ്യവസായ ലൈസന്‍സി​െൻറ കാര്യത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ പ്രോത്സാഹന നിയമം കൊണ്ടുവരുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. ഇതുസംബന്ധിച്ച നിയമ ഭേദഗതി വിവിധ വകുപ്പുകൾ അംഗീകരിച്ചു. ഈ മാസംതന്നെ നിയമ വകുപ്പി​െൻറ അംഗീകാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വരവൂര്‍ വ്യവസായ പാര്‍ക്ക് സമുച്ചയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ വ്യവസായ പദ്ധതികള്‍ വൈകരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. മാലിന്യം, പരിസ്ഥിതി എന്നീ വിഷയങ്ങളിലെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കണം. പുതിയ നിയമമനുസരിച്ച് ഒരു വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കിയിട്ടും നിശ്ചിത ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി വ്യവസായികള്‍ക്ക് സംരംഭം തുടങ്ങാമെന്നും ആക്ഷേപമുണ്ടെങ്കില്‍ അപ്പോള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വികസനത്തിന് 5,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി നല്‍കി. സ്വകാര്യ വ്യവസായികള്‍ ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാൻ ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വ്യവസായ വികസനത്തിന് മാറ്റിെവച്ച ഭൂമി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വ്യവസായ പാര്‍ക്കായി വികസിപ്പിക്കാന്‍ വകുപ്പ് തയാറാണ്. ഭാവി കേരളത്തിന് മുന്നോട്ട് പോകാന്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കാതെ പറ്റില്ല. അതേസമയം, ഭാവി തലമുറക്കായി പ്രകൃതി വിഭവങ്ങള്‍ കരുതി വെക്കേണ്ടതുണ്ട്. അതി​െൻറ ഭാഗമായാണ് വ്യവസായ ആവശ്യങ്ങള്‍ക്ക് ജലം സംസ്കരിച്ച് പുനരുപയോഗിക്കണമെന്ന് തീരുമാനിച്ചത്. കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ വഴി സംസ്ഥാനത്ത് 50,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാനാണ് ശ്രമം. എടുക്കുന്ന കടം തിരിച്ചടക്കാനുള്ള വഴി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാവസായിക മുന്നേറ്റത്തി​െൻറ ഗുണഫലം വളരെ വേഗത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. യു.ആര്‍. പ്രദീപ് അധ്യക്ഷത വഹിച്ചു. പി.കെ. ബിജു വിശിഷ്ടാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാറും വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണനും മുഖ്യാതിഥികളായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത്‌ലാല്‍, വരവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുനിത, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം ശാലിനി വിനോദ്, ജില്ല ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡൻറ് ഫിലിപ്പ് എ. മുളക്കൽ എന്നിവര്‍ പങ്കെടുത്തു. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.എന്‍. സതീഷ് സ്വാഗതവും ജില്ല വ്യവസായകേന്ദ്രം മാനേജര്‍ ഇന്‍ ചാര്‍ജ് ടി.ടി. ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story