Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്ലാേൻറഷൻ കോർപറേഷൻ:...

പ്ലാേൻറഷൻ കോർപറേഷൻ: കാലടി ഗ്രൂപ്പില്‍ സമരം തുടരുന്നു

text_fields
bookmark_border
അതിരപ്പിള്ളി: പ്ലാേൻറഷൻ കോർപറേഷ​െൻറ കാലടി ഗ്രൂപ്പിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പ്ലാേൻറഷൻ എം.ഡിയുടെ പിടിവാശി മൂലം പരാജയപ്പെട്ടതായി ആരോപണം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കാക്കനാട്ട് ലേബര്‍ കമീഷണര്‍ വിളിച്ച യോഗത്തില്‍നിന്ന് കോർപറേഷ​െൻറ എം.ഡി രവികുമാര്‍ ഒഴിഞ്ഞുമാറി. തൊഴിലാളി യൂനിയനുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമീഷണര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച വിളിക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ യൂനിയനുകളുടെ പ്രതിനിധികള്‍ എത്തിയെങ്കിലും മാനേജിങ് ഡയറക്ടര്‍ എത്തിയില്ല. ഇതോടെ തൊഴിലാളി നേതാക്കള്‍ തിരിച്ച് പോവുകയായിരുന്നു. അതേസമയം, 11ന് തിരുവനന്തപുരത്ത് വീണ്ടും ചര്‍ച്ച വിളിച്ചിട്ടുണ്ട്. സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. കാലടി ഗ്രൂപ്പിന് കീഴിലെ രണ്ട് ഫാക്ടറികളിലെയും റബര്‍ തോട്ടങ്ങളിലെയും അടക്കം ആയിരത്തില്‍ പരം തൊഴിലാളികളാണ് പണിമുടക്കിയിട്ടുള്ളത്. സമരത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരണവും നടന്നിട്ടില്ല. കല്ലാല എസ്റ്റേറ്റില്‍ സെന്‍ട്രല്‍ ഫൂജല്‍ ലാറ്റക്‌സ് ഫാക്ടറിയിലെയും വെറ്റിലപ്പാറ എസ്റ്റേറ്റിലെ ടി.എസ്.ആര്‍ ഫാക്ടറിയിലും മൂന്ന് ഷിഫ്റ്റുകള്‍ വിതമുള്ള ഉല്‍പാദനം മുടങ്ങി. ഇതോടെ കോടികളുടെ നഷ്്ടമാണ് പ്ലാേൻറഷൻ കോർപറേഷനുണ്ടാവുക. അതത് ദിവസങ്ങളിലെ റബര്‍പാല്‍ ശേഖരണം മുടങ്ങുന്നത് പിന്നീട് വീണ്ടെടുക്കാനാവില്ല. മാനേജ്‌മ​െൻറി​െൻറ പിടിവാശി മൂലമാണ് നഷ്്ടം സംഭവിക്കുന്നതെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ചയിലെ സമരം ഡി.സി.സി സെക്രട്ടറി ഷൈജോ പറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സെക്രട്ടറി കെ.ജി.സുരേഷ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story