Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചൂണ്ടയിടാൻ പോയ...

ചൂണ്ടയിടാൻ പോയ യുവാക്കൾ കിണറ്റിൽ മരിച്ച നിലയിൽ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ചൂണ്ടയിടാൻ പോയ യുവാക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്താണി പെരിങ്ങണ്ടൂർ രാമൻകുളങ്ങര വീട്ടിൽ ശ്രീനിവാസ​െൻറ മകൻ ശ്രീജിത്ത് (19), രാമൻകുളങ്ങര സന്തോഷി​െൻറ മകൻ സൂരജ് (18) എന്നിവരാണ് മരിച്ചത്. ഗവ. മെഡിക്കൽ കോളജിനടുത്ത് പെരിങ്ങണ്ടൂർ പാടത്തെ വിജന സ്ഥലത്തിൽ ആൾമറയില്ലാത്ത കിണറ്റിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് ഇരുവരും പാടത്തെ കിണറ്റിൽനിന്ന് ചൂണ്ടയിട്ട് മീൻപിടിക്കാൻ പോയത്. ഉച്ചയായിട്ടും കാണാതായപ്പോൾ വീട്ടുകാർ നടത്തിയ തിരച്ചിലിൽ കിണറ്റിൻകരയിൽ ഇവരുടെ മൊബൈൽ ഫോണുകൾ കണ്ടു. മെഡിക്കൽ കോളജ് പൊലീസും വടക്കാഞ്ചേരി ഫയർഫോഴ്സും എത്തിയാണ് കിണറ്റിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. ചളിയിൽ വഴുക്കി കിണറ്റിലേക്ക് കാൽ തെന്നി വീണതാകാമെന്നും ഒരാൾ വീണപ്പോൾ മെറ്റയാൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോയതാകാമെന്നുമാണ് പൊലീസ് നിഗമനം. ഫയർഫോഴ്സ് ജീവനക്കാരായ ഉസൈത്, നാരായണൻകുട്ടി, ബിജു എന്നിവരാണ് മൃതദേഹങ്ങൾ മുങ്ങിയെടുത്തത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശ്രീജിത്തി​െൻറ മാതാവ്: വിജി. സഹോദരൻ: ശ്രീരാഗ്. സൂരജി​െൻറ മാതാവ്: സുമ. സഹോദരി: സൂര്യ.
Show Full Article
TAGS:LOCAL NEWS 
Next Story