Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. വി.സി. ഹാരിസി​െൻറ ...

ഡോ. വി.സി. ഹാരിസി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
തൃശൂർ: മലയാളത്തിലെ ഉത്തരാധുനിക വിമർശനത്തിനും ദലിത് ചിന്തക്കും സ്ത്രീപക്ഷ നിരൂപണത്തിനും സൈദ്ധാന്തിക അടിത്തറ പാകിയ പ്രതിഭയാണ് ഡോ. വി.സി. ഹാരിസെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. കലാദർശനത്തി​െൻറയും സൗന്ദര്യ ശാസ്ത്ര വിചാരത്തി​െൻറയും രംഗത്ത് പുത്തനുണർവ് പകർന്ന ആഴമേറിയ പഠനങ്ങൾ വി.സി. ഹാരിസ് നടത്തി. ഭാഷാപണ്ഡിതൻ, പരിഭാഷകൻ, ഗവേഷകൻ എന്നീ നിലകളിൽ ശോഭിച്ച ഹാരിസ് ഒേട്ടറെ സാഹിത്യ വിദ്യാർഥികൾക്ക് വഴികാട്ടിയായിരുന്നു. നവീന നാടക പ്രസ്ഥാനത്തി​െൻറ അരങ്ങുണർത്തുന്നതിൽ സംവിധായകൻ, നടൻ, സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയെന്നും അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി. എൽ.െഎ.സി ജീവനക്കാരുടെ സംസ്ഥാന വനിത കലോത്സവം തൃശൂർ: എൽ.െഎ.സി ജീവനക്കാരുടെ സംഘടനയായ എൽ.െഎ.സി എംപ്ലോയീസ് യൂനിയൻ തൃശൂർ ഡിവിഷൻ ആഭിമുഖ്യത്തിൽ സംസ്ഥാനതല വനിത കലോത്സവം സംഘടിപ്പിച്ചു. വനിത ജീവനക്കാർ പാട്ടും നൃത്തവും നാടകവും കവിതയും അവതരിപ്പിച്ചു. എൽ.െഎ.സി എംപ്ലോയീസ് യൂനിയൻ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ഡിവിഷനിൽനിന്നുള്ള അംഗങ്ങളാണ് തൃശൂരിൽ കേരള സംഗീത നാടക അക്കാദമിയുടെ റീജനൽ തിയറ്ററിൽ നടന്ന കലോത്സവത്തിൽ പെങ്കടുത്തത്. മോഹിനിയാട്ടം നർത്തകി വിനീത നെടുങ്ങാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ അഖിലേന്ത്യാ ഘടകമായ ഒാൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് എം. കുഞ്ഞികൃഷ്ണൻ, സോണൽ ജനറൽ സെക്രട്ടറി ടി. സെന്തിൽകുമാർ, എം. രാജീവ്, ശിവസുബ്രഹ്മണ്യൻ, ആർ.കെ. ഗോപിനാഥ്, പി.പി. കൃഷ്ണൻ, ആർ. സർവ മംഗള തുടങ്ങിയവർ പെങ്കടുത്തു. കെ.ആർ. വിനി, ജെ. വിജയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story