Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂപ്പച്ചിറയുടെ...

പൂപ്പച്ചിറയുടെ പച്ചപ്പ് നാശത്തിെൻറ മുന്നറിയിപ്പ്

text_fields
bookmark_border
കൊടകര: ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകളിലൊന്നായ പൂപ്പച്ചിറ പായലും ചണ്ടിയും നിറഞ്ഞ് നശിക്കുന്നു. ഇതിനുമീതെ താമരച്ചെടികളും വളര്‍ന്നുനില്‍ക്കുകയാണ്. ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്നതാണ് പൂപ്പച്ചിറ. ആഴമേറിയ പൂപ്പച്ചിറയുടെ പകുതിയിലേറെ ചണ്ടി നിറഞ്ഞുകഴിഞ്ഞു. പഞ്ചായത്തിലെ ഒട്ടേറെ പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന പൂപ്പച്ചിറ കുടിവെള്ള പദ്ധതി ഈ കുളത്തിനെ ആശ്രയിച്ചാണ്. ഈ കുടിവെള്ള പദ്ധതിയില്‍നിന്നാണ് കല്ലേറ്റുങ്കര, പരടിച്ചിറ, വല്ലക്കുന്ന്, കാട്ടാന്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നത്. അടിത്തട്ടില്‍ ചളിനിറഞ്ഞതിനാല്‍ കുളത്തില്‍ വേണ്ടത്ര വെള്ളം സംഭരിക്കാനാകുന്നില്ല. കുളം വൃത്തിയാക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതിനായി നടപടികള്‍ ഉണ്ടായിട്ടില്ല. ചിറയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടികിടക്കുന്ന ചളി പൂര്‍ണമായും നീക്കം ചെയ്താല്‍ കൂടുതല്‍ വെള്ളം സംഭരിച്ചുനിര്‍ത്താന്‍ സാധിക്കും. ചിറ സംരക്ഷിച്ച് ഇതിലെ വെള്ളം ശരിയായി ഉപയോഗപ്പെടുത്തിയാൽ മേഖലയിലെ ശുദ്ധജലക്ഷാമം പൂർണമായി പരിഹരിക്കാന്‍ സാധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ചിറയില്‍ സംഭരിക്കുന്ന വെള്ളം മുന്‍കാലങ്ങളില്‍ തോടുവഴി കൃഷിയിടങ്ങളിലെത്തിച്ച് നെല്‍കൃഷി ചെയ്തിരുന്നു. മഴക്കാലമായാല്‍ ഈ തോടുവഴി മലിനജലം ചിറയിലേക്ക് ഒഴുകുന്ന അവസ്ഥയാണ്. മണ്ണുനിറച്ച ചാക്കുകളിട്ടാണ് മലിനജലം തടഞ്ഞുനിർത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story