Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂടപ്പുഴ വളവില്‍...

കൂടപ്പുഴ വളവില്‍ അപകടങ്ങള്‍ പെരുകുന്നു

text_fields
bookmark_border
ചാലക്കുടി: ആനമല അന്തര്‍സംസ്ഥാന പാതയില്‍ ചാലക്കുടിക്ക് സമീപം കൂടപ്പുഴ വളവിൽ അപകടം പതിവാകുന്നു. അതിരപ്പിള്ളി വിനോദസഞ്ചാരികളടക്കം നിരവധി വാഹനങ്ങള്‍ പോകുന്ന റോഡാണിത്. കൂടപ്പുഴ ഭാഗത്തെ അപകടകരമായ വളവ് ശരിയാക്കാന്‍ അധികൃതർ നടപടിയെടുക്കണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. നിരന്തരം വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും മരണങ്ങള്‍ സംഭവിക്കുകയും പതിവായിട്ടുണ്ട്. നിരവധി ബൈക്ക് യാത്രക്കാരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. ചാലക്കുടി ആനമല ജങ്ഷനില്‍നിന്ന് കിലോമീറ്റര്‍ എത്തും മുമ്പ് അതിരപ്പിള്ളി റോഡില്‍ ആറാട്ട് കടവ് സ്റ്റോപ് കഴിഞ്ഞാണ് കൂടപ്പുഴ വളവ്. അടുത്തടുത്ത് രണ്ട് വളവുകളാണ് ഇവിടെയുള്ളത്. എതിരെ വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാന്‍ പ്രയാസമാണ്. കഷ്്ടിച്ച് രണ്ട് വാഹനങ്ങള്‍ കടന്നുപോകാനുള്ള വീതിയെ റോഡിനുള്ളൂ. ബൈക്ക് യാത്രക്കാരാണ് ഇവിടെ അപകടത്തിൽപെട്ടവർ ഏറെയും. വളവില്‍ റോഡ് വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിക്കുക, അല്ലെങ്കില്‍ തരിശായ പാടത്തിന് നടുവിലൂടെ ബൈപാസ് നിര്‍മിക്കുക എന്നീ നിർദേശങ്ങളാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story