Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവ്യാനുഭവമായി...

നവ്യാനുഭവമായി ക്രൈസ്​റ്റ് കോളജില്‍ മണിപ്പുരി നൃത്തം

text_fields
bookmark_border
ഇരിങ്ങാലക്കുട: സ്പിക്മക്കെ ക്രൈസ്റ്റ് കോളജ് ചാപ്റ്ററി​െൻറ ആഭിമുഖ്യത്തില്‍ ബസു സിനം സിങ്ങി​െൻറ മണിപ്പുരി നൃത്തം അരങ്ങേറി. ലാസ്യപ്രധാനമായ മണിപ്പുരി നൃത്തശൈലി ഏകാഭിനയവും സംഘനൃത്തവുമായി അരങ്ങിലെത്തിയപ്പോള്‍ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. എലിസബത്ത് ദേവി, പൂര്‍ണിമ ദേവി, അനിത ദേവി, മണിക ദേവി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച രാസലീല ലാസ്യനൃത്തശൈലിയിലൂടെ കാണികളുടെ മനം കവര്‍ന്നു. പുരുഷനര്‍ത്തകന്‍ അവതരിപ്പിക്കുന്ന 'പുംഗ് ചോളം' എന്ന നാടോടി നൃത്തവും ആകർഷകമായി. പ്രാണേശ്വരീ ദേവി (വായ്പ്പാട്ട്), സനാസിങ് (ഫ്ലൂട്ട്), ലാല്‍ മോഹന്‍ സിങ്, രാഹുല്‍ (ഡ്രം) എന്നിവര്‍ പശ്ചാത്തലമൊരുക്കി. കോളജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പള്ളി സ്പിക്മക്കെ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാർജ് ഡോ.മാത്യു പോള്‍ ഊക്കന്‍, പ്രഫ. ജോര്‍ജ് എസ്.പോള്‍, പ്രഫ. അനുഷ മാത്യു, പ്രഫ. മൂവിഷ് മുരളി, കോഓഡിനേറ്റര്‍ ഉണ്ണി വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story