Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ കോളജിന്...

മെഡിക്കൽ കോളജിന് നഷ്്ടപ്പെട്ടതിൽ 25 പി.ജി സീറ്റുകൾ തിരികെ ലഭിച്ചു

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിന് നഷ്ടപ്പെട്ടതിൽ 25 പി.ജി സീറ്റുകളുടെ അംഗീകാരം തിരികെ ലഭിച്ചു. ഇന്ത്യൻ മെഡിക്കൽ കൗൺസിലി​െൻറ മാർച്ച് മാസത്തിലെ പരിശോധനയിൽ കൗൺസിൽ അനുശാസിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പാലിക്കാത്തതാണ് സീറ്റുകൾ നഷ്്ടപ്പെടാൻ കാരണം. മെഡിക്കൽ കൗൺസിൽ നിഷ്കർഷിച്ച സൗകര്യങ്ങൾ ഒരുക്കിയും വിശദീകരണം സമർപ്പിക്കുകയും ചെയ്തതോടെയാണ് എം.എസ്. ഓർത്തോ(-9), എം.എസ്.സർജറി(8), എം.ഡി . മെഡിസിൻ(8) എന്നീ കോഴ്സുകളുടെ അംഗീകാരം തിരികെ ലഭിച്ചത്. മെഡിക്കൽ കൗൺസിലി​െൻറ ഒക്ടോബറിൽ നടന്ന പി.ജി. കമ്മിറ്റി യോഗത്തിലാണ് അംഗീകാരം നൽകാൻ തീരുമാനിച്ചിരുന്നത്. നഷ്ടപ്പെട്ട ഫോറൻസിക്, ഇ.എൻ.ടി, റേഡിയോ ഡയഗ്നോസിസ് വിഭാഗങ്ങളിലെ പി.ജി സീറ്റുകൾക്കുകൂടി ഇനി അംഗീകാരം ലഭിക്കാനുണ്ട്. ഈ സീറ്റുകളും തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മെഡിക്കൽ കേളജ് അധികാരികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story