Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷൻ മുൻഗണന:...

റേഷൻ മുൻഗണന: പരാതിക്കാർ വിചാരണക്ക് ഹാജരാകണം

text_fields
bookmark_border
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിൽ റേഷൻ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നതിന് അപേക്ഷ നൽകിയവരുടെ നേരിട്ടുള്ള വാദം കേൾക്കൽ തുടങ്ങി. പരാതി നൽകിയവർ പഞ്ചായത്ത്, നഗരസഭകളിൽ നടക്കുന്ന വിചാരണയിൽ പഴയ റേഷൻ കാർഡും പുതിയ റേഷൻ കാർഡും ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാവണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. വിചാരണ സംബന്ധിച്ച വിശദാംശങ്ങൾ റേഷൻ കടകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കാർഡിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും ആധാർ വിവരങ്ങൾ നൽകണമെന്നും സപ്ലൈ ഓഫിസർ അറിയിച്ചു. പഴയ വടക്കാഞ്ചേരി പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട റേഷൻ കടകളിലെ പരാതി നൽകിയ കാർഡുടമകളുടെ വിചാരണ പൂർത്തിയായി.
Show Full Article
TAGS:LOCAL NEWS 
Next Story