Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻജിനീയറിങ് കോളജിൽ...

എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ^ കെ.എസ്.യു സംഘർഷം

text_fields
bookmark_border
എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം തൃശൂർ: ഗവ.എൻജിനീയറിങ് കോളജില്‍ വിദ്യാർഥി സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. എസ്.എഫ്.ഐ പ്രവർത്തകരായ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മ​െൻറിലെ നാലാംവർഷ വിദ്യാർഥി അൽത്താഫ്, പ്രൊഡക്ഷൻ വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥി മൈക്കിൾ എന്നിവർക്കും കെ.എസ്.യു പ്രവര്‍ത്തകൻ മെക്കാനിക്കൽ വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥി ആഷിക്കിനുമാണ് പരിക്ക്. പരിക്കേറ്റവരെ തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പരിക്കേറ്റവരെ ആശുപത്രിയിൽ കാണാനെത്തിയ എസ്.എഫ്.ഐ കോളജ് യൂനിറ്റ് സെക്രട്ടറി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുമ്പ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. തിങ്കളാഴ്ചയിലെ സംഭവം ഇതി​െൻറ തുടർച്ചയാണെന്ന് പറയുന്നു. ഹോസ്റ്റലിന് മുന്നിൽ സംസാരിച്ചു കൊണ്ടിരിക്കെ കെ.എസ്.യു പ്രവർത്തകരെത്തി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. എന്നാൽ കോളജിൽ പണപ്പിരിവ് പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തി സംഘടിപ്പിച്ച ദ്യുതി ടെക്ഫെസ്റ്റിലെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് മർദനമുണ്ടായതെന്ന് കെ.എസ്.യു ആരോപിച്ചു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ്് മിഥുന്‍ മോഹന്‍, ജില്ല സെക്രട്ടറി വി.എസ്. ഡേവിസ്, യൂനിറ്റ് ഭാരവാഹികളായ ഫാറിസ് എന്നിവര്‍ അറിയിച്ചു. സംഘർഷത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story