Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചികിത്സക്ക്​ പണം...

ചികിത്സക്ക്​ പണം ആവശ്യപ്പെട്ട്​ ബൈക്കിൽ കറങ്ങി തട്ടിപ്പ്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: . കഴിഞ്ഞ ദിവസം എസ്.എൻ പുരം മുള്ളൻബസാറിലും പരിസരങ്ങളിലുമാണ് ആളുകളുടെ കനിവ് മുതലെടുത്തുകൊണ്ടുള്ള തട്ടിപ്പുകൾ നടന്നത്. ബൈക്കിൽ കറങ്ങിയ രണ്ട്് യുവാക്കളാണ് വീടുകളിൽനിന്ന് പണം തട്ടിയത്. വീടുകളെ കുറിച്ച് നേരത്തേ മനസ്സിലാക്കിയാണ് വിരുതൻമാർ എത്തുന്നത്. കൊടുങ്ങല്ലൂരിൽ വ്യാപാരിയായ യുവാവി​െൻറ വീട്ടിൽ സൃഹൃത്തുക്കളാണെന്ന് വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങിയത്. സമാന രീതിയിലുളള തട്ടിപ്പ് പ്രദേശത്ത് മറ്റു വീടുകളിലും ഉണ്ടായിട്ടുണ്ട്. ഹീറോ ഹോണ്ട പാഷൻ കെ.എൽ.ഠ8 എ.എച്ച്. 6354 ബൈക്കിലാണ് ഇവർ കറങ്ങിയിരുന്നതെന്ന് കോനക്കാട്ട് മൂസഹാജിയുടെ മകൻ സിയാദ് മതിലകം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story