Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുട്ടികൾ വരച്ച ഗാന്ധി...

കുട്ടികൾ വരച്ച ഗാന്ധി ചിത്രങ്ങൾ പ്രദർശിപ്പിച്ചു

text_fields
bookmark_border
അന്തിക്കാട്: കുട്ടികൾ വരച്ച ഗാന്ധിജിയുടെ ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. ഗാന്ധി ജയന്തി വാരാഘോഷത്തി​െൻറ സമാപനത്തിലാണ് അന്തിക്കാട് കെ.ജി.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾ ഗാന്ധിജിയുടെ ചിത്രം വരച്ച് പ്രദർശിപ്പിച്ചത്. ഗാന്ധിജിയുടെ ചെറുപ്പകാലം മുതൽ മരണം വരെയുള്ള നൂറ് കണക്കിന് ചിത്രങ്ങളാണ് കുട്ടികൾ പകർത്തിയത്. ചിത്ര പ്രദർശനം അന്തിക്കാട് എസ്.ഐ എസ്.ആർ.സനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.കെ. നൗഫർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോഷി ഡി.കൊള്ളനൂർ, സുമ അനിൽ , മൃദുല ,റിജി, സിന്ധു, നബീല, രോഷ്നി ഷൈനി, മിനി, ഷെർലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story