Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെവന്‍സ് ഫുട്‌ബാള്‍...

സെവന്‍സ് ഫുട്‌ബാള്‍ അസോസിയേഷന്‍ മേഖല സമ്മേളനം

text_fields
bookmark_border
തൃശൂർ: സെവന്‍സ് ഫുട്‌ബാള്‍ അസോസിയേഷന്‍ തൃശൂര്‍ മേഖലാ സമ്മേളനം മുൻ രാജ്യാന്തര ഫുട്‌ബാള്‍ താരം സി.വി. പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം.പത്മിനി മുഖ്യാതിഥിയായിരുന്നു. മുൻകാല ഫുട്ബാൾ താരങ്ങളെ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി ആദരിച്ചു. മേഖലയിലെ മികച്ച ടൂർണമ​െൻറ് കമ്മിറ്റിയായി കെ.ആർ. തോമസ് സ്മാരക ഫുട്ബാൾ ടൂർണമ​െൻറ് കമ്മിറ്റിയെയും, മികച്ച ടീമായി ശാസ്ത മെഡിക്കൽസ് തൃശൂർ, മികച്ച കളിക്കാരനായി ധൻരാജ് (ഉഷ എഫ്.സി തൃശൂർ), മികച്ച ഡിഫൻററായി വിഷ്ണു (ജിംഖാന തൃശൂർ), മികച്ച ഫോർവേഡ് അഖിൽ (ഓക്സിജൻ ഫാർമ എഫ്.സി തൃശൂർ), മികച്ച ഗോൾകീപ്പർ ഷെബീർ അലി (ഉഷ എഫ്.സി തൃശൂർ), മികച്ച പ്രോമിസിങ് താരം ആൻറണി (ശാസ്ത മെഡിക്കൽസ് തൃശൂർ) എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. എസ്.എഫ്.എ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ മലപ്പുറം, ട്രഷറർ കെ.ടി.ഹംസ തിരൂരങ്ങാടി, ജില്ല പ്രസിഡൻറ് കെ.ജി.ശശി, സെക്രട്ടറി എം.എ. ഉസ്മാന്‍, ട്രഷറർ ജോൺസൺ ജോർജ് എന്നിവർ സംസാരിച്ചു. 2017-18 വർഷത്തെ മേഖലയിലെ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറുകളുടെ പ്രവർത്തന കലണ്ടറിന് രൂപം നൽകി. ഭാരവാഹികളായി െക.ജി.ശശി കണിമംഗലം (പ്രസി.), എ.വി. ഗിരീശൻ, മധു മണ്ണുത്തി, സുരേഷ് അവണൂർ (വൈസ് പ്രസി.), ജോൺസൺ ജോർജ് കൈപ്പറമ്പ്, ഷാജു എടക്കളത്തൂർ, പി.വി. പ്രദീപ് (ജോ.സെക്ര.). എസ്.എം.അൻവർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story