Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightLIVE 2

LIVE 2

text_fields
bookmark_border
രാജ്യത്ത് 1000, 500 നോട്ടുകൾ അസാധുവാക്കിക്കൊണ്ട് നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തി​െൻറ മുഖ്യലക്ഷ്യം കള്ളപ്പണം തടയുക എന്നായിരുന്നു. ചരിത്രത്തിലാദ്യമായി രണ്ടായിരത്തി​െൻറ നോട്ട് റിസർവ് ബാങ്ക് പുറത്തിറക്കി വ്യാപകമാകും മുമ്പേ അതി​െൻറ വ്യാജനിറക്കിയാണ് കള്ളനോട്ട് മാഫിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തി​െൻറ മുനയൊടിച്ചത്. രാജ്യത്ത് വ്യാജനോട്ട് നിർബാധം ഒഴുകുകയാണ്. ശനിയാഴ്ച രാത്രി ജില്ലയിൽ മൂന്നിടങ്ങളിലായി പൊലീസ് പിടിച്ചെടുത്തത് 37 ലക്ഷം രൂപയുടെ കള്ളനോട്ട്. അതും, രണ്ടായിരത്തി​െൻറയും അഞ്ഞൂറി​െൻറയും പുതിയ കറൻസി. കള്ളനോട്ട് അടിക്കുന്നതിനുള്ള ഉപകരണങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽ ബി.ജെ.പി നേതാക്കളുടെ വീട്ടിൽ നിന്നും, അതിന് പിറകെ മണ്ണുത്തിയിൽ തമിഴ് സ്വദേശികളിൽ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ട് പിടിച്ചെടുത്തു. ഒറിജിനല്‍ നോട്ട് നല്‍കിയാൽ, അതി​െൻറ ഇരട്ടി തുകക്കുള്ള വ്യാജ നോട്ട് നൽകും. രാജ്യത്തി​െൻറ ആഭ്യന്തര സുരക്ഷയെയും, സാമ്പത്തികാവസ്ഥയെയും ബാധിക്കുന്ന വൻ സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുവെന്നും, ജാഗ്രത വേണമെന്നുമുള്ള പൊലീസ് മുന്നറിയിപ്പി​െൻറ പശ്ചാത്തലത്തിലാണ് ഇന്ന് മാധ്യമം 'ലൈവ്'. അസാധു നോട്ടിന് ഇപ്പോഴും 'വില'യുണ്ട് നോട്ട് നിരോധനത്തിന് പിന്നാലെയാണ് കള്ളനോട്ട് വിപണനം വ്യാപകമായതെന്ന് പൊലീസ് തന്നെ പറയുന്നു. കഴിഞ്ഞ ജൂൈലയിൽ പാലക്കാട് നിന്നും പിടികൂടിയ പത്തംഗ സംഘത്തിലെ പ്രധാനി പാവറട്ടി സ്വദേശിയായിരുന്നു. അസാധുവായ ഒരു കോടി രൂപ നൽകിയാൽ, പതിനെട്ടുലക്ഷം രൂപയുടെ പുതിയ നോട്ട് നൽകുമെന്ന കരാറിൽ ഇടപാടിനെത്തുന്ന സമയത്തായിരുന്നു പൊലീസ് ഇവരെ പിടികൂടിയത്. പുതിയ നോട്ട് നൽകുന്നതിലൂടെ വ്യാജ നോട്ടുകളും നൽകുമേത്ര. രജിസ്ട്രേഡ് കമ്പനികളുടെ അക്കൗണ്ടുകൾ മുഖാന്തരം പണം മാറ്റിയെടുക്കാൻ സാധിക്കുന്നത് മുതലെടുത്തായിരുന്നു ഇത്. ജില്ലയിൽ നിന്ന് ആറ് മാസത്തിനിെട ഒരു കോടിയോടടുത്താണ് അസാധു നോട്ടുകൾ പിടികൂടിയത്. കള്ളനോട്ടിന് വിദേശ ബന്ധവും 16 ലക്ഷം ഉപേക്ഷിച്ചതിൽ രണ്ട് നൈജീരിയക്കാരും തൃശൂർ: നഗരത്തിൽ സ്വകാര്യ ഹോട്ടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും 16 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തതിൽ വിദേശ ബന്ധവും. പണം കണ്ടെടുത്ത സ്വകാര്യ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നൈജീരിയൻ സ്വദേശികളും, മലയാളിയുമടങ്ങുന്ന മൂന്നുപേരാണ് പണവുമായെത്തിയ ബാഗ് ഉപേക്ഷിച്ച് കടന്നതെന്ന് വ്യക്തമായി. കൈയിൽ ബാഗുമായി മലയാളിയോടൊപ്പം രണ്ട് നൈജീരിയക്കാരുമായെത്തിയ സംഘം മുറി ആവശ്യപ്പെട്ടെങ്കിലും രേഖകൾ വേണമെന്ന ഹോട്ടലുകാരുടെ ആവശ്യത്തിൽ തൽക്കാലം ഇവർ ഇവിടെ ഇരിക്കട്ടെ പോയിട്ട് വരാമെന്ന് അറിയിച്ച് മലയാളി ആദ്യം മടങ്ങുന്നതും, ഏറെ വൈകാതെ നൈജീരയക്കാരായ രണ്ടുപേരും ഓരോരുത്തരായും മടങ്ങുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ച രാവിലെയാണ് ഇവർ മുറിയെടുക്കാനെത്തിയതെന്ന് ഹോട്ടലധികൃതർ പറഞ്ഞു. ഉച്ചകഴിഞ്ഞിട്ടും ബാഗെടുക്കാൻ ആരും വരാതിരുന്നതിനെ തുടർന്നായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. ഇവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ഈസ്റ്റ് സി.ഐ കെ.സി. സേതു പറഞ്ഞു. രണ്ടായിരം രൂപയുടെ നോട്ടുകളാണ് ബാഗില്‍ ഉണ്ടായിരുന്നത്. കൂടാതെ നോട്ട് നിര്‍മിക്കാനുപയോഗിക്കുന്ന മഷി, പേപ്പർ തുടങ്ങിയ സാധനങ്ങളും കണ്ടെത്തിയിരുന്നു. കമ്പ്യൂട്ടറും പ്രിൻററും ഒരു ഇസ്‌തിരിപ്പെട്ടിയും.... ഇതുമതി കള്ളനോട്ടടിക്കാൻ ''ഒരു കംപ്യൂട്ടർ, പ്രിൻറർ, ഇസ്‌തിരിപ്പെട്ടി, പ്ലാസ്‌റ്റിക് കവർ, കടലാസ്. ഇത്രയുമുണ്ടെങ്കിൽ കള്ളനോട്ടിറക്കാം''-വണ്ടിപ്പെരിയാർ കള്ളനോട്ടു കേസിലെ മുഖ്യ സൂത്രധാരൻ നെടുങ്കണ്ടം സ്വദേശി സുനിൽകുമാർ പൊലീസിന് നൽകിയ മൊഴിയാണിത്. ഇരുനൂറ് കോടി രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാനാണ് പദ്ധതിയിട്ടത്. രണ്ടായിരം രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ ചൈനയിൽ നിന്ന് ഡിജിറ്റൽ പ്രിൻററും സംഘം ഇറക്കുമതി ചെയ്തു. അച്ചടിയിൽ കൃത്യത വരുത്താൻ പരീക്ഷിച്ചത് അതിനൂതന മാർഗങ്ങളാണെന്നും മൊഴിയിൽ പറയുന്നു. കൃത്യത, സൂക്ഷ്‌മത, രഹസ്യ സ്വഭാവം, മെനക്കെട്ടിരുന്നു പണിയെടുക്കാനുള്ള ഒരു മനസ് ഇതാണ് കള്ളനോട്ടടിയിലെ പ്രധാനമത്രെ. ഒറിജിനൽ നോട്ടുകൾ കമ്പ്യൂട്ടറിൽ സ്‌കാൻ ചെയ്യും. കടലാസിൽ ഇതു പകർത്തുന്നതി​െൻറ കൃത്യത ഉറപ്പാക്കും. ഇതിനു ശേഷം നേർത്ത രണ്ടു കടലാസുകൾക്കിടയിൽ പ്ലാസ്‌റ്റിക് കവർ വിരിക്കും. ഇലക്‌ട്രോണിക് ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് ചൂടാക്കി ഒട്ടിച്ചു ചേർത്താണ് പേപ്പർ തയാറാക്കുന്നത്. വെളിച്ചം തട്ടിയാൽ തെളിയുന്ന മഹാത്മാഗാന്ധിയുടെ മുഖവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടയാളവുമാണ് ആദ്യം അച്ചടിക്കുക. ചൈനയിൽ നിന്നുള്ള പ്രിൻററാണ് നോട്ടടിക്കുന്നതിന് ഉപയോഗിക്കുന്നത്. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് അച്ചടിക്കാൻ ചെലവാകുന്നത് 5000 രൂപ. കള്ളനോട്ട് സംഘങ്ങളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് അറിവായ കാര്യങ്ങളാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story