Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബക്ഷേമ ഉപകേന്ദ്രം ...

കുടുംബക്ഷേമ ഉപകേന്ദ്രം തുറക്കണം

text_fields
bookmark_border
പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള പുതുമനശ്ശേരി 15ാം വാർഡിലെ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. കെട്ടിടം തകർച്ചയിലാണെന്ന് പറഞ്ഞാണ് പൂട്ടിയത്. നൂറുകണക്കിന് രോഗികൾ എത്തിയിരുന്ന ഈ കേന്ദ്രത്തി​െൻറ സേവനം ഇപ്പോൾ നാമ മാത്രമാണ്. കുത്തിവെപ്പ് പോലുള്ളവ സമീപത്തെ വീടുകളിലാണ് നൽകുന്നത്. പഞ്ചായത്തും ആരോഗ്യ വകുപ്പും പരസ്പരം പഴിചാരി സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട സേവനമാണ് ഇല്ലാതാകുന്നത്. വാർഡംഗം വിഷയം പഞ്ചായത്ത് ഭരണസമിതിയിൽ കൊണ്ടുവന്നിെല്ലന്നാണ് പഞ്ചായത്ത് പ്രസിഡൻറ് പറയുന്നത്. പാർട്ടിക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് നാടി​െൻറ വികസനം കുളം തോണ്ടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അഹമ്മദ്, മരുതയൂർ പൊക്കവിളക്ക് തെളിക്കണം വടക്കാഞ്ചേരി നഗരസഭയിലെ 32-ാം ഡിവിഷനായ അത്താണിയിലെ ബൈപാസ് ജങ്ഷനിലുള്ള പൊക്കവിളക്ക് കത്താതായിട്ട് മാസങ്ങളായി. വിവരം കൗൺസിലറെ പലതവണ അറിയിച്ചിട്ടും ഫലമുണ്ടായില്ല. കുറ്റിയംകാവ് അമ്പലത്തിൽ പോകുന്നവർക്കും മീണാലൂർ ഭാഗത്തുള്ളവർക്കും ബൈപാസിലുള്ളവർക്കും രാത്രികാലങ്ങളിൽ ഇതോടെ വലിയ ബുദ്ധിമുട്ടുണ്ടാകുന്നു. പ്രശ്ന പരിഹാരത്തിന് അധികാരികൾ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വർഗീസ്, അത്താണി
Show Full Article
TAGS:LOCAL NEWS 
Next Story