Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയറിങ് അപാകത;...

വയറിങ് അപാകത; ലക്ഷങ്ങളുടെ ജനറേറ്റർ തുരുമ്പെടുക്കുന്നു

text_fields
bookmark_border
ചാവക്കാട്: 10 ലക്ഷം രൂപ മുടക്കി നഗരസഭ വാങ്ങിയ ജനറേറ്റർ വയറിങ് അപാകതയുടെ പേരിൽ പ്രവര്‍ത്തിപ്പിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുന്നു. വൈദ്യുതി വിതരണം മുടങ്ങുമ്പോള്‍ ചാവക്കാട് നഗരസഭ ഓഫിസുകളില്‍ പകരം സംവിധാനത്തിന് 2013-14 പദ്ധതിയില്‍ വാങ്ങിയ ജനറേറ്ററാണ് അധികൃതരുടെ അനാസ്ഥകൊണ്ട് നശിക്കുന്നത്. 2014 ഏപ്രിലിലാണ് ഇത് നഗരസഭ കെട്ടിടത്തിനു പിന്‍ഭാഗത്തെ പച്ചക്കറി മാര്‍ക്കറ്റില്‍ മേല്‍ക്കൂര തകര്‍ന്ന പഴയ ഷെഡില്‍ സ്ഥാപിച്ചത്. സ്ഥാപിച്ച ആദ്യ രണ്ട് മാസത്തോളം പ്രവര്‍ത്തിപ്പിച്ചു. പച്ചക്കറി മാര്‍ക്കറ്റിലെ പഴയ കെട്ടിടങ്ങളുടെ വയറിങ്ങുമായാണ് ഇത് ബന്ധിപ്പിച്ചിരുന്നത്. ഇത് കാരണം ജനറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ വയറുകള്‍ വഴി പ്രവഹിച്ച വൈദ്യുതി നഗരസഭ ഓഫിസുകള്‍ക്കൊപ്പം കെട്ടിടത്തിലെ വാടകക്ക് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലേക്കും ചെന്നു കയറി. പഴയ വയറിങ്ങി​െൻറ അപാകതയാണിതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇതി​െൻറ പ്രവർത്തനം നിശ്ചലമാക്കിയത്. ജനറേറ്റർ പ്രവർത്തിപ്പിക്കാനായി ഓഫിസുകൾക്ക് മാത്രമായി വീണ്ടും വയറിങ് ചെയ്യണമെന്ന നിർദേശമുയർന്നു. വയറിങ്ങിന് ചെലവാകുന്ന ലക്ഷങ്ങൾ വകയിരുത്താൻ നിർവാഹമില്ലാതായതോടെ പദ്ധതി മുടങ്ങി. ജനറേറ്റർ മഴയും വെയിലുമേറ്റ് നശിക്കുെന്നന്ന് രണ്ടുവർഷം മുമ്പ് തന്നെ വാർത്തയായിരുന്നു. ഇതേതുടർന്ന് അന്നത്തെ ഭരണനേതൃത്വം പ്ലാസ്റ്റിക് ഷീറ്റിട്ട് പൊതിഞ്ഞു. പച്ചക്കറി മാർക്കറ്റ് കെട്ടിടം പൊളിച്ച് പണിതുടങ്ങിയതോടെ ജനറേറ്റർ പുറത്തേക്ക് മാറ്റിസ്ഥാപിച്ചിരിക്കുകയാണ്. കെട്ടിടത്തി​െൻറ വരാന്തയിൽ വെച്ച ജനറേറ്ററി​െൻറ പാതിയും പുറത്തേക്ക് തള്ളി നിൽക്കുകയാണ്. നഗരസഭ ഓഫിസ് പ്രവർത്തിക്കുന്ന മുകളിലെ കെട്ടിടത്തിലെ മാലിന്യവും അതി​െൻറ മുകളിലെ ടെറസിൽനിന്നുള്ള മഴവെള്ളവും പൈപ്പുകൾ വഴി പുറത്തേക്ക് വീഴുന്നത് ജനറേറ്ററി​െൻറ മുകളിലാണ്. വെള്ളം തട്ടാതിരിക്കാൻ ചെറിയ പ്ലാസ്റ്റിക് ഷീറ്റ് മാത്രമാണ് വിരിച്ചിരിക്കുന്നത്. മഴയും വെയിലും കൊണ്ട് ജനറേറ്ററി​െൻറ അടിഭാഗത്തെ പെയിൻറിളകി തുരുമ്പെടുത്തിട്ടുണ്ട്. ഇത്രയും പണം മുടക്കി വാങ്ങിയ ജനറേറ്റർ സൂക്ഷിക്കാൻ മേൽക്കൂരയുള്ള ഷെഡ് പണിയാൻപോലും അധികൃതർ ശ്രമിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story