Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രിയപ്പെട്ടവർക്ക്...

പ്രിയപ്പെട്ടവർക്ക് കത്തെഴുതി അവർ തപാൽദിനം കൊണ്ടാടി

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: പുതുതലമുറയെ കത്തെഴുത്ത് പ്രോത്സാഹിപ്പിച്ച് അവണൂർ പ്രതിഭ തപാൽ ദിനാചരണം നടത്തി. പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതിയാണ് ഗ്രാമത്തിലെ കൊച്ചുകൂട്ടുകാർ തപാൽ ദിനാചരണം സംഘടിപ്പിച്ചത്. അവണൂർ പ്രതിഭ ലൈബ്രറി ആൻഡ് റീഡിങ് റൂം ബാലവേദിയിലെ കുട്ടികളാണ് ബന്ധുക്കൾക്കും സഹപാഠികൾക്കും തപാൽദിന സന്ദേശം കൈമാറിയത്. അവണൂർ സ​െൻററിലെ തപാൽ പെട്ടിയിലാണ് കത്തുകൾ പോസ്റ്റ് ചെയ്തത്. വരടിയം ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപിക സൈമി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജയൻ അവണൂർ അധ്യക്ഷത വഹിച്ചു. വി.എൻ. അനന്തൻ, പി.ജി. സിനീഷ്, എ. രാഗേഷ്, പി.എൻ. ധനീഷ്, വി.എ. അക്ഷയ് എന്നിവർ സംസാരിച്ചു. പഴയ അഞ്ചലോട്ടക്കാരനേയും തപാൽ സർവിസിനെയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി പ്രതിഭ ലൈബ്രറി 10ന് വൈകീട്ട് ഏഴിന് പോസ്റ്റുമാന്മാരെ ആദരിക്കും. പോസ്റ്റ്മാൻ വി.എം. ഉണ്ണി കൃഷ്ണൻ, മുൻകാല പോസ്റ്റുമാന്മാരായ കെ.എ. ഡേവിസ്, വി.സി. കുട്ടപ്പൻ എന്നിവരെയാണ് ആദരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story