Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനരേന്ദ്രമോദി രാജ്യത്തെ ...

നരേന്ദ്രമോദി രാജ്യത്തെ തകർത്തു ^ഹമീദ് വാണിയമ്പലം

text_fields
bookmark_border
നരേന്ദ്രമോദി രാജ്യത്തെ തകർത്തു -ഹമീദ് വാണിയമ്പലം തൃശൂർ: നോട്ട് നിരോധനത്തിലൂടെയും ഒറ്റ നികുതിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സാമ്പത്തികമായി തകർെത്തന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തിൽ ഗുണം ലഭിച്ചത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള കോർപറേറ്റുകൾക്ക് മാത്രമാണ്. രാജ്യവിഭവത്തി​െൻറ 59 ശതമാനവും അവർ സ്വന്തമാക്കി. മേക്ക് ഇൻ ഇന്ത്യ എന്ന് മൂന്ന് വർഷം മുമ്പ് പറഞ്ഞു. മൂന്ന് വർഷം കഴിഞ്ഞപ്പോൾ രാജ്യത്ത് ഒന്നും പുതുതായി നിർമിച്ചിട്ടില്ല. കയറ്റുമതി കുറഞ്ഞു. സാധാരണ നിക്ഷേപകരെ മോദിയുടെ ഭരണം തകർത്തതായും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി. മുഹമ്മദ് വേളം, ജില്ല ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ, ഉഷാ കുമാരി, സലാം, കെ.കെ. അജിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story